മാഹി: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സ്ഥാപക ദിനത്തോടനുബന്ധിച്ച് മൂലക്കടവ് ജുമാമസ്ജിദിന് മുന്നിൽ സ്ഥാപിച്ച കൊടിമരവും കൊടികളും സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ചു.
നാടിന്റെ സമാധാനന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന ഇത്തരം സാമൂഹ്യ ദ്രോഹികൾകൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പോപുലർ ഫ്രണ്ട് പള്ളൂർ യൂണിറ്റ് പ്രസിഡന്റ് സി.കെ.പി നൗഫലിന്റെ നേതൃത്വത്തിൽ മൂലക്കടവ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സത്വരമായ അന്വേഷണം നടത്തി സാമൂഹ്യ ദ്രോഹികൾക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്ന് പോലീസ്, പോപുലർ ഫ്രണ്ട് നേതാക്കൾക്ക് ഉറപ്പ് നൽകി.
പ്രസ്തുത വിഷയത്തിൽ മൂലക്കടവിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.

Post a Comment