മാഹി: പള്ളൂർ ഇന്ദിരാ ഭവനിൽ ചേർന്ന മാഹി മേഖലാ മൈനോറിറ്റി കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ പുതുച്ചേരി മുൻ ആഭ്യന്തരമന്ത്രി ഇ.വത്സരാജ് ഉദ്ഘാടനം ചെയ്തു. ലോകത്തിന് തന്നെ മാതൃകയായ ഭാരതിയ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും സംരക്ഷിക്കുവാനും കോൺഗ്രസിന് മാത്രമേ സാധിക്കൂ എന്നും അടുത്ത് വരുന്ന പുതുശ്ശേരി നിയമസഭ തെരഞ്ഞെടുപ്പിൽ തുടർ ഭരണ സാധ്യത വർദ്ധിച്ച തായി അദ്ദേഹം അഭിപ്രായപ്പെട്ടു.
മാഹി മേഖലാ മൈനോറിറ്റി കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.ടി ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. മാഹി ബ്ലോക്ക് കോൺഗ്രസ് പ്രസിസന്റ് രമേഷ് പറമ്പത്ത് മുഖ്യഭാഷണം നടത്തി. പി.പി. ആശാലത, ജസീമ മുസ്തഫ, സത്യൻ കേളോത്ത്, കെ.മോഹനൻ, മുനവർ പന്തക്കൽ, പി. ശ്യാംജിത്ത്, എന്നിവർ സംസാരിച്ചു. മാഹി മേഖല മൈനോറിറ്റി കോൺഗ്രസ്സ് ജനറൽ സെക്രട്ടറി അഡ്വ. എം.ഡി. തോമസ് സ്വാഗതവും മാർട്ടിൻ കൊയ്‌ലോ നന്ദിയും പറഞ്ഞു.

Post a Comment