o മയ്യഴിപ്പുഴ സംരക്ഷണ സമിതി യോഗം ചേർന്നു
Latest News


 

മയ്യഴിപ്പുഴ സംരക്ഷണ സമിതി യോഗം ചേർന്നു


 മയ്യഴി പുഴ സംരക്ഷണ സമിതിയുടെ ,മയ്യഴി പ്രദേശത്തെ സന്നദ്ധ അംഗങ്ങളുടെ ഒരു യോഗം 26 - 1 - 202l ചൊവ്വാഴ്ച വൈകുന്നേരം മാഹി മേരി മാതാ കമ്മ്യൂണിറ്റി ഹാളിൽ ചേർന്നു

ശ്രീ ആനന്ദകുമാർ പറമ്പത്തിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വിജയൻ കൈനാടത്ത്,

ഷൌക്കത്തലി എന്നിവർ പരിപാടിയുടെ ലക്ഷ്യങ്ങളെക്കുറിച്ചു വിശദീകരിച്ചു 




.ഡോ: ദിലീപൻ മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു. കെ.ഇ.സുലോചന സ്വാഗതവും റഫീക്ക് നന്ദിയും പ്രകാശിപ്പിച്ചു


വിപുലമായ ഒരു സംഘാടക സമിതി രൂപീകരിക്കുവാൻ 31-01-2021 ഞായറാഴ്ച പകൽ 10.30 ന് ഒരു യോഗം മാഹി ,സ്പോർട്സ് ക്ലബ്ബിൽ വെച്ചു നടത്തുവാൻ തീരുമാനിച്ചു.

അഴിയൂരിൽ വെച്ച് നടക്കുന്ന യോഗം ഇന്ന് 3 മണിക്ക് മാഹി റെയിൽവേ സ്റ്റേഷന് സമീപത്തെ കണ്ണൻസ് ബിൽഡിംഗ് പരിസരത്ത് വെച്ച് നടക്കുമെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു

Post a Comment

Previous Post Next Post