കഞ്ചാവുമായി പിടിയിൽ
പള്ളൂർ: ഇന്നലെ (13/1/21/) കൊയ്യോട്ട് തെരു പുത്തൻകുളം പറമ്പിനു സമീപം വെച്ച് കഞ്ചാവ് വിൽപ്പന നടത്തുകയായിരുന്ന (1) ലാലുമോൻ എന്ന ലാലു (42) S%പത്മനാഭൻ, കേശവനന്ദനം, കൊയ്യോട്ടുതെരു, പള്ളൂർ, (2) നിഷാദ് (29) S % അഹമ്മദ്, ചന്ദൻ കണ്ടി, ചാലക്കര, എന്നിവരെ 200 gm കഞ്ചാവുമായി അറസ്റ്റ് ചെയ്തു, തുടരന്വേഷണത്തെ തുടർന്ന് പാറാൽ ചെമ്പ്ര സ്വദേശി റെനിഒലിവർറെണ്ണി (42), S% റെന്നി, പുതിയ വീട്ടിൽ ചെമ്പ്ര, എന്നവരുടെ വീട്ടിൽ നിന്നും 600gm കഞ്ചാവ് റെയ്ഡിൽ കണ്ടെടുത്തു.റെനിയെ അറസ്റ്റ് ചെയ്തു മൊത്തം 800gm കഞ്ചാവും അതിനു ഉപയോഗിച്ച ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതികളെ ഇന്ന് കോവിഡ് പരിശോധനയ്ക് ശേഷം മാഹി കോടതിയിൽ ഹാജരാകും. കഴിഞ്ഞ ഒരാഴ്ചയായി പോലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.പള്ളുർ എസ് ഐ എം സെന്തിൽ കുമാർ, എഎസ് ഐ പി വി പ്രസാദ്, കോൺസ്റ്റബിൾമാരായ ഷിനോജ് പി പി, രോഷിത്ത് പാറേമ്മൽ, സന്ദീപ് വി കെ, രേഷ്മ, പ്രസൂൺ, സ്നേഹജ്.തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് മാഹി എസ്.പി യു രാജശേഖരനും, മാഹി സർക്കിൾ ഇൻസ്പെക്ടർ എസ് ആടൽഅരസനും അറിയിച്ചു.
Post a Comment