o അണ്ടലൂർ കാവ് ഉത്സവം . ആലോചനായോഗം വ്യാഴാഴ്ച്ച
Latest News


 

അണ്ടലൂർ കാവ് ഉത്സവം . ആലോചനായോഗം വ്യാഴാഴ്ച്ച


 പൗരാണിക പ്രശസ്തമായ അണ്ടലൂർ കാവിൽ ഈ വർഷം നടക്കേണ്ടുന്ന ആണ്ട് തിറയുത്സവം നിലവിലുള്ള കോവിഡ് രോഗനിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ എപ്രകാരം നടത്തണമെന്ന് ആലോചിക്കാൻ ബന്ധപ്പെട്ടവർ ആലോചനായോഗം ചേരുന്നു . 14 ന് വ്യാഴാഴ്ച രാവിലെ 11 ന് ക്ഷേത്രത്തിലെ വിവാഹ മണ്ഡപ ഹാളിൽ ചേരുന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് , വാർഡ് അംഗങ്ങൾ , സ്ഥലം സർക്കിൾ ഇൻസ്പക്ടർ , ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ , ക്ഷേത്രം ഭരണാധികാരികൾ , ദേശ കമ്മിറ്റി പ്രതിനിധികൾ , വിവിധ രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ എന്നിവർ സംബന്ധിക്കും . ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസറുടെ നേതൃത്വത്തിലാണ് യോഗം . പതിനായിരങ്ങളെത്തുന്ന ഉത്സവമാണ് അണ്ടല്ലൂരിലേത് .

Post a Comment

Previous Post Next Post