തലശേരി - കണ്ണൂർ ദേശീയപാതയിൽ കോടതിക്ക് സമീപം ബുധനാഴ്ച ഉച്ചയോടെ റോഡരികിലുള്ള വൻ തണൽ മരം കടപുഴകി വീണു . വാഹനങ്ങൾ ഏറെയുള്ള റോഡിൽ പക്ഷെ മരം വീഴുന്ന സമയത്ത് വാഹനങ്ങൾ ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത് . ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു . വാഹനങ്ങളെ വഴി തിരിച്ചുവിട്ടാണ് ഗതാഗതം നിയന്ത്രിച്ചത് . അഗ്നിശമന സേനാ അംഗങ്ങൾ എത്തി മരം മുറിച്ച് മാറ്റിയ ശേഷം ഗതാഗതം പുന:രാരംഭിച്ചു . . ദുരന്തം തലനാരിഴക്ക് വഴിമാറിയത്തിന്റെ ആശ്വാസത്തിലായിരുന്നു യാത്രക്കാർ . വർഷങ്ങൾക്ക് മുമ്പ് കോടതിക്ക് സമീപം ദേശീയ പാതയിൽ മണ്ണിടിഞ്ഞ് വീണിരുന്നു . പുലർച്ചെയായതിനാൽ അന്നും അപകടമൊന്നും ഉണ്ടായില്ല .

Post a Comment