മാധ്യമ പ്രവർത്തക കൂട്ടായ്മ മാഹി - തലശ്ശേരി മേഖലാ സമ്മേളനം നടത്തി
മയ്യഴി: മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ കെ.ആർ.എം.യു മാഹി - തലശ്ശേരി മേഖലാ സമ്മേളനം മാഹി പ്രസ്സ് ക്ലബ് ഹാളിൽ നടത്തി. മാഹി മേഖലാ വ്യാപാരി വ്യവസായ ഏകോപന സമിതി ചെയർമാൻ കെ.കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
മാധ്യമ പ്രവർത്തകർ നന്മയുടെ പക്ഷത്ത് നിന്ന് പ്രവർത്തിക്കണമെന്നും നാടിൻ്റെ വികസനത്തിൻ്റെയും മാറ്റത്തിൻ്റെയും കാവലാളാവണമെന്നും അനിൽകുമാർ പറഞ്ഞു. മാധ്യമ പ്രവർത്തകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാവശ്യമായ ആകാവുന്ന സഹായങ്ങളും പിന്തുണയും അദ്ദേഹം ഉറപ്പ് നൽകി.
എൻ.വി.അജയകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സക്രട്ടറി പീറ്റർ ഏഴിമല സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. നിർമ്മൽ മയ്യഴി റിപ്പോർട്ട് അവതരിപ്പിച്ചു. കെ.സജീവൻ പന്തക്കൽ, ആൻറണി റോമി എന്നിവർ പ്രസംഗിച്ചു. സത്യൻ ചാലക്കര, പി.എം. മുരളീധരൻ, കെ.പി.അബ്ദുൾ ഖാദർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
പുതിയ ഭാരവാഹികളായി ആൻ്റണി റോമി (പ്രസി), എൻ.വി.അജയകുമാർ (വൈ.പ്രസി), ഉസീബ് ഉമ്മാലിൽ (സിക്ര), സി.ഹർഷ ഹരിദാസ് (ജോ. സിക്ര), മജീഷ് ടി. തപസ്യ (ട്രഷറർ), നിർമ്മൽ മയ്യഴി, സത്യൻ കുനിയിൽ (പ്രവർത്തക സമിതി) എന്നിവരെ തിരഞ്ഞെടുത്തു.

Post a Comment