വി.നാസർ മാസ്റ്റർക്ക് കെ.എ.ടി.എഫ് സ്വീകരണം നാളെ
ചൊക്ലി: പാനൂർ മുനിസിപ്പാലിറ്റി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ചൊക്ലി ഉപജില്ലാ കെ.എ.ടി.എഫ് പ്രസിഡണ്ട് വി.നാസർ മാസ്റ്റർക്കുള്ള സ്വീകരണവും ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും നാളെ രാവിലെ 9.30ന് പെരിങ്ങത്തൂർ ടി.ടി.ഐ. ഹാളിൽ വെച്ച് നടക്കും. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജന:സെക്രട്ടറി പി.കെ.ഫിറോസ് ഉദ്ഘാടനം ചെയ്യും. കൂത്തുപറമ്പ് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് പൊട്ടങ്കണ്ടി അബ്ദുല്ല മുഖ്യാതിഥിയാവും.കെ.എ.ടി.എഫ് സംസ്ഥാന,ജില്ലാ നേതാക്കളായ എം.പി.അയ്യൂബ്മാസ്റ്റർ, എ.പി.ബഷീർ, സഹീർ പി വി തുടങ്ങിയവർ പങ്കെടുക്കുമെന്ന് ചൊക്ലി ഉപജില്ലാ കെ.എ.ടി.എഫ് ഭാരവാഹികളായ മുഹമ്മദ് മംഗലശ്ശേരി, സാദിഖ് മാസ്റ്റർ കെ.പി,ഫൈസൽ വി, ജാഫർ.പി ,മഹ്മൂദ് കൊക്കാട്ട്എന്നിവർ അറിയിച്ചു.
Post a Comment