o തുരുമ്പെടുത്ത വാഹനവുമായി കിതച്ച മയ്യഴി അഗ്നിശമനസേന
Latest News


 

തുരുമ്പെടുത്ത വാഹനവുമായി കിതച്ച മയ്യഴി അഗ്നിശമനസേന

 


തുരുമ്പെടുത്ത വാഹനവുമായി കിതച്ച മയ്യഴി അഗ്നിശമനസേന


മാഹി : ഇരുമ്പ് പൊടിയുന്ന 22 വർഷം പഴക്കമുള്ള കണ്ടം ചെയ്യേണ്ട വാഹനം കോളുകൾ വന്നാൽ അയ്യായിരം ലിറ്റർ ജലസംഭരണി താങ്ങാനാവാതെ നടുറോഡിൽ കിടക്കും . ഇതാണ് മയ്യഴി അഗ്നിശമന സേനയുടെ ദുരിതസ്ഥിതി . രണ്ട് കിലോമീറ്റ്ർ ദൂരം ഓടിയെത്തണമെങ്കിൽ  മുന്നിടത്തെങ്കിലും വണ്ടി നിന്നു പോകും . വാഹനത്തിന്റെ ടയറുകളും തേഞ്ഞ് തേഞ്ഞ് മൊട്ടയായിമാറിയെന്നും നാട്ടുകാർ . മയ്യഴി അഗ്നിശമന സേനയിൽ ഫയർ ഓഫീസർ ഇല്ലാതായിട്ട് അഞ്ച് വർഷമായി , 13 വർഷമായി എൽ , ഡി.സിയില്ല . നാല് ഫയർമാൻ തസ്തികകൾ ഒഴിഞ്ഞ് കിടപ്പാണ് . നാല് വർഷമായി ശുചീകരണ ജീവനക്കാരിയുമില്ല . പരിമിതമായ ജീവനക്കാർ തന്നെ തൂപ്പുവേലയും , ഗുമസ്ത പണിയുമെല്ലാം ചെയ്യണം . ഓഫീസിന് കുടിവെള്ള കിണറില്ല . ഉള്ള കിണർ ഉപയോഗശൂന്യവുമായി . സൗകര്യപ്രദമായ കെട്ടിടമുണ്ട് . എന്നാൽ മുൻഭാഗത്ത് ഗേറ്റില്ല . പിൻഭാഗത്ത് മതിലുമില്ല . ആർക്കും എപ്പോഴും ഇവിടെ കയറിയിറങ്ങാം . യാതൊരു സുരക്ഷിതത്വവുമില്ല . കണ്ടീഷനിലുള്ള ഒരു വാഹനമുണ്ട് . അതിൽ ജല സംഭരണിയുമില്ല . പ്രതീക്ഷയോടെ ആർക്കും മാഹി അഗ്നിശമന സേനയെ വിളിക്കാനാവില്ല മയ്യഴിയിലെ വാഹനം സംഭവസ്ഥലത്ത് ഒരു വിധമെത്തിയാൽ തന്നെ അഗ്നിബാധയൊക്കെ ശമിച്ചി ട്ടുണ്ടാവുമെന്നതാണ് സ്ഥിതി . തലശ്ശേരി , വടകര ഫയർഫോഴ്സുകാരെയാണ് പലപ്പോഴും ആശ്രയിക്കുന്നത് .



പാതിവഴിയിൽ ഓട്ടം നിൽക്കും


 പതിനഞ്ച് വർഷമാണ് ഫയർ വാഹനത്തിന്റെ കണ്ടീഷൻ സർക്കാർ നിശ്ചയിച്ചിട്ടുള്ളത് . ഇവിടെ 22 വയസ് പിന്നിട്ട വാഹനം തീപ്പിടിത്ത സ്ഥല ത്തേക്കെത്താൻ കയറ്റിറക്കങ്ങൾ സാദ്ധ്യമാവാതെ , ഉൾനാടൻ റോഡുകളിൽ കുടുങ്ങി പാതി വഴികളിൽ സംഭരിച്ചുവെച്ച വെള്ളം ഒഴുക്കിക്കളയേണ്ടി വരികയാണ് . ഇതിനൊക്കെ പുറമെ ഫയർസ്റ്റേഷൻ കോമ്പൗണ്ടിൽ വിവിധ വകുപ്പുകളുടെ കാലപ്പഴക്കം വന്ന വാഹനങ്ങൾ വർഷങ്ങളായി തള്ളിയിരിക്കുന്നുമുണ്ട് .

Post a Comment

Previous Post Next Post