o മാഹിയിൽ കോവിഡ് വാക്സിനേഷനു തുടക്കം കുറിച്ചു
Latest News


 

മാഹിയിൽ കോവിഡ് വാക്സിനേഷനു തുടക്കം കുറിച്ചു

 


കോവിഡ് വാക്സിനേഷനു തുടക്കം കുറിച്ചു

മാഹിയിൽ കോവിഡ് വാക്സിനേഷൻ കുത്തിവെപ്പ് ഡോ.ടി.വി പ്രകാശിന് നൽകി തുടക്കം കുറിച്ചു.1100 ഓളം ഡോസ്  കോവിഡ് വാക്സിനാണ് ആദ്യഘട്ടത്തിൽ മാഹിയിൽ എത്തിയത്.നാല് ഘട്ടങ്ങളായി നടക്കുന്ന കുത്തിവെപ്പിൽ ആദ്യഘട്ടത്തിൽ 897 വരുന്ന ആരോഗ്യ പ്രവർത്തകർക്കാണ് നൽകുക.

തുടർന്ന് കോവിഡ് രംഗത്ത് നിസ്വാർത്ഥമായ സേവനം അനുഷ്ഠിച്ച പോലീസ്,റവന്യു, മുൻസിപ്പാലിറ്റി,ഫയർ സർവീസ് ജീവനക്കാർ തുടങ്ങിയവർക്കും പിന്നീട് 50 വയസിന് മുകളിലുള്ളവർ ,അതിൽ താഴെയുള്ളവർ അങ്ങനെ എല്ലാവർക്കുമായി കുത്തിവെപ്പ് നടക്കും.

ചടങ്ങിൽ റീജിയണൽ അഡ്മിനിസ്ട്രേറ്റർ അമൻ ശർമ, എംഎൽഎ ഡോ.വി.രാമചന്ദ്രൻ, ഡപ്യൂട്ടി ഡയറക്ടർ ഡോ.പ്രേംകുമാർ, അസിസ്റ്റന്റ് ഡയറക്ടർ അശോക് കുമാർ, മുൻസിപ്പൽ കമ്മീഷണർ വി.സുനിൽകുമാർ  തുടങ്ങിയവർ പങ്കെടുത്തു.


Post a Comment

Previous Post Next Post