*നമശിവായം തമിഴ് മാനില കോൺഗ്രസ്സിൽ ചേരും,* പുതുച്ചേരി: മുൻ സംസ്ഥാന കോൺഗ്രസ്സ് പ്രസിഡണ്ട്,പൊതുമരാമത്ത് മന്ത്രി നമശിവായം ജി കെ വാസൻ്റെ നേതൃത്വത്തിലുള്ള
തമിഴ്മാനില കോൺഗ്രസ്സിൽ ചേരുമെന്ന് നമത് മുരശ് പത്രം റിപ്പോർട്ട് ചെയ്തു.
നമശിവായത്തോടൊപ്പം ചില കോൺഗ്രസ്സ് എംഎൽഎമാരുമുണ്ട്.ഏഐഡിഎംകെ,ബിജെപി മുന്നണിയോടൊപ്പമായിരിക്കും ടി എം സി.15 സിറ്റുകളിൽ ടി എം സിയും,15+സീറ്റുകളിൽ ബിജെപിയും,എഐഡിഎംകെയും മൽസരിക്കും.മയ്യഴി ,യാനം സീറ്റുകൾ ബിജെപിക്ക് നൽകും.നമശിവായത്തെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയാവും പ്രചരണം.അമിത്ഷായുടെ അനുമതിയോടെയുള്ള മുന്നണിക്ക് ഭരണം ലഭിച്ചില്ലെങ്കിൽ,നമശിവായത്തിന് ഗവർണ്ണർ പദവി നൽകാനാണ് സാധ്യത
.ഡി എം കെ ,കോൺഗ്രസ്സ് മുന്നണി വിടുവാനുള്ള തയ്യാറെടുപ്പിലാണ്.ഡിഎംകെ,കോൺഗ്രസ്സ് മുന്നണി വിടുകയാണെങ്കിൽ സിപിഎംഅടക്കമുള്ള ഇടതു പക്ഷ കക്ഷികൾ ഡിഎംകെയോടൊപ്പമാകും.എൻ ആർ കോൺഗ്രസ്സ് ഡിഎംകെയോടൊപ്പമോ,തനിയേയോ മൽസരിക്കാനാണ് സാധ്യത.ഏതായാലും തമിഴരുടെ പ്രധാന ഉൽസവമായ പൊങ്കലിന് ശേഷം മറ്റു കാര്യങ്ങൾ വ്യക്തമാകും
Post a Comment