കരിയാട് വാഹനാപകടം; യുവാവ് മരിച്ചു
പാനൂർ : ചൊക്ലി പൊലിസ് സ്റ്റേഷൻ പരിധിയിലെ കരിയാട് നടന്ന വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഏറാമല നടുത്തുരുത്തിയിലെ അമൽജിത്ത് (20) ആണ് മരിച്ചത്. ഇന്ന് വൈകിട്ടായിരുന്നു അപകടം. കരിയാട് കിടഞ്ഞി റോഡിൽ വെച്ച് യുവാവ് സഞ്ചരിച്ച ബൈക്ക് ടിപ്പർ ലോറിയിൽ ഇടിച്ചാണ് അപകടം. കോഴിക്കോട് സ്വകാര്യ ആസ്പത്രിയിലെത്തിച്ചിരുന്നുവെങ്കിലും രക്ഷിക്കാനായില്ല. ഏറാമലയിലെ ജയൻ - ശാന്ത ദമ്പതികളുടെ മകനാണ്.

Post a Comment