o റോഡരികിലെ കാട്‌ വെട്ടിത്തെളിക്കണം
Latest News


 

റോഡരികിലെ കാട്‌ വെട്ടിത്തെളിക്കണം


 റോഡരികിലെ കാട്‌ വെട്ടിത്തെളിക്കണം


ന്യൂമാഹി:

റോഡരികിലെ കുറ്റിക്കാട്‌ കാൽനടയാത്രക്കാരിൽ ഭീതി പടർത്തുന്നു. പെരിങ്ങാടി മമ്മിമുക്ക്‌ മുതൽ മങ്ങാട്‌ മണ്ട ബസാർവരെയുള്ള പിഡബ്ല്യുഡി റോഡരികാണ്‌ കാട് പടർന്നിരിക്കുന്നത്‌. 



തണുപ്പ്‌ കാലമായതോടെ ഇഴജന്തുക്കളുടെ ശല്യവുമുണ്ട് . കോൺക്രീറ്റ്‌ ഡ്രൈയിനേജുകൾ അടഞ്ഞിരിക്കുകയാണ്‌. റോഡരികിൽ കെട്ടിടാവശിഷ്‌ടങ്ങൾ ഉപേക്ഷിച്ച നിലയിലാണ്‌.



 കുറ്റിക്കാടിൽ പ്ലാസ്‌റ്റിക്‌ മാലിന്യമുൾപ്പെടെയുള്ളവ നിക്ഷേപിക്കുന്നത്‌ കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടാക്കുന്നുണ്ട്.

Post a Comment

Previous Post Next Post