മയ്യഴി , നാഷണൽ ഹെൽത്ത് മിഷൻ ( എൻ.എച്ച്.എം . ) ജീവന ക്കാരോട് പുതുച്ചേരി സർക്കാർ കടുത്ത അവഗണനയാണ് കാ ണിക്കുന്നതെന്ന് പരാതി . 2005 മുതൽ സർവീസിലുള്ള ജീവനക്കാർക്ക് ഇപ്പോഴും തുച്ഛമായ ശമ്പളമാണ് ലഭിക്കുന്നത് . വിവിധ തസ്തികകളിൽ ജോലി ചെയ്യുന്നവരുടെ സേവനത്തിന് ആനുപാതികമായ വേതനവും
ലഭിക്കുന്നില്ല . ജോലി സ്ഥിരപ്പെടുത്തണമെന്ന ആവശ്യവും അവഗണിക്ക പ്പെടുകയാണ് . പ്രതിമാസവേതനം 10,000 രൂപയാക്കി വർധിപ്പിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പായിട്ടില്ല . ഒഴിവുള്ള തസ്തികകളിൽ എൻ.എച്ച്.എം . ജീവനക്കാരെ നിയമിക്കും സാനിറ്ററി വർക്കർമാരുടെ ഒഴിവുകളിലേക്ക് നിയമനം നടത്തുക , വാർഷിക ഇൻക്രിമെൻറ് യഥാസമയം നൽകുക തുടങ്ങിയ ആവശ്യങ്ങളോടും സർക്കാർ അനുകൂലമായി പ്രതികരിക്കുന്നില്ല . മാഹിയിലെ 66 ജീവനക്കാരുൾപ്പെടെ സംസ്ഥാനത്തെ 750- ഓളം പേരാണ് ദുരിതമനുഭവി ക്കുന്നത് . കഴിഞ്ഞദിവസം മാഹി സന്ദർശിച്ച ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ .മോഹൻകുമാറിന് സർക്കാർ ജീവനക്കാരുടെ സംഘടന സി.എസ്.ഒ. ഭാരവാഹികൾ നിവേദനം നൽകിയിരുന്നു . സെക്രട്ടറി കെ.ഹരീന്ദ്രൻ , കെ.എം.പവിത്രൻ , സണ്ണി ഫെർണാണ്ടസ് , എൻ.മോഹനൻ , ലീന , നമിത എന്നിവരാണ് നിവേദനം നൽകിയത് . സർക്കാർ അവഗണനയ്ക്കെതിരെ പുതുച്ചേരിയിൽ ജീവനക്കാർ സമരത്തിലാണ്

Post a Comment