*രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം സൗജന്യമായി; കിംവദന്തികള്‍ പരത്തരുതെന്നും കേന്ദ്രം*
_രാജ്യത്താകമാനം കൊവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍.വാക്സിന്‍ വിതരണം സൗജന്യമായിട്ടായിരിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കേന്ദമ്രന്ത്രി.കൊവിഡ് വാക്‌സിനെക്കുറിച്ച് ഒരുവിധത്തിലുള്ള തെറ്റിദ്ധാരണയുടെയും ആവശ്യമില്ല. വാക്‌സിന്‍ സംബന്ധിച്ച് എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ചതായും കേന്ദ്ര മന്ത്രി പറഞ്ഞു. വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായി എല്ലാ സംസ്ഥാനങ്ങളിലും ഡ്രൈ റണ്‍ നടക്കുന്ന സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ വിശദീകരണം.
Post a Comment