* റീജിയണൽ അഡ്മിനിസ്ട്രേറ്റർ അമൻ ശർമ ഉറപ്പ് നൽകി*
മാഹി ഫിഷർമെൻ കമ്യൂണിറ്റി ഹാളിൽ കോവിഡ് പ്രോട്ടോകോൾ നിബന്ധനയോടെ പരിപാടികൾ നടത്താൻ അനുവദിക്കുമെന്ന് മേഖലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിക്ക് ഉറപ്പ് നൽകി റീജിയണൽ അഡ്മിനിസ്ട്രേറ്റർ അമൻ ശർമ.
കോവിഡ് പശ്ചാത്തലത്തിൽ നിലവിൽ മാഹി ഫിഷർമെൻ കമ്യൂണിറ്റി ഹാളിൽ പരിപാടികൾ നടത്താൻ അനുവാദം നൽകിയിരുന്നില്ല
കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്യംജിത്ത് പറക്കൽ കമ്യൂണിറ്റി ഹാൾ ജനങ്ങളുടെ ആവശ്യങ്ങൾക്കായി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.
മുൻകൂട്ടി റീജിയണൽ അഡ്മിനിസ്ട്രേറ്റർ ഓഫീസിൽ അപേക്ഷ നൽകിയാൽ ഹാൾ അനുവദിക്കാം എന്ന് അമൻ ശർമ അറിയിച്ചു.
യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് രെജിലേഷ് കെപി, ജനറൽ സെക്രട്ടറിമാരായ വിവേക്,ഷെജിൻ, മുഹമ്മദ് സർഫാസ്,ജിജേഷ് ചാമേരി, ശ്രീജേഷ് പള്ളൂർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment