കേരള സംസ്ഥാനത്തെ ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷി പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇക്കാര്യത്തിൽ, പൊതുജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്നും അവരുടെ പ്രദേശത്ത് / പൊതു സ്ഥലങ്ങളിൽ / താമസ സ്ഥലത്ത്, പക്ഷികളിൽ അസാധാരണമായ അസുഖവും മരണവും ശ്രദ്ധയിൽ പെടുകയാണെങ്കിൽ രോഗ കാരണം/മരണകാരണം സംബന്ധിച്ച് ആവശ്യമായ പരിശോധനകൾക്കായി അഡ്മിനിസ്ട്രേഷനെ ഉടൻ തന്നെ 04902332222, 9443673929 (Dr. ഗോബിനാഥ്, വെറ്ററിനറി അസിസ്റ്റന്റ് സർജൻ, വെറ്ററിനറി ഡിസ്പെൻസറി പള്ളൂർ) എന്ന നമ്പറിൽ അറിയിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
മാഹി മൃഗസംരക്ഷണ വകുപ്പ് നിരീക്ഷണത്തിനും അണുബാധ കണ്ടെത്തുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്.
വെറ്ററിനറി ഡിസ്പെൻസറി, പള്ളൂരിലെ വെറ്ററിനറി അസിസ്റ്റന്റ് സർജന്റെ നേതൃത്വത്തിലുള്ള നിരീക്ഷണ സംഘം സജീവ നിരീക്ഷണത്തിനും അണുബാധയുണ്ടെങ്കിൽ കണ്ടെത്തുന്നതിനുമായി മാഹി മേഖലയിലെ കോഴി ഫാമുകൾ / ചിക്കൻ ഷോപ്പുകൾ, ജലാശയങ്ങൾ സന്ദർശിക്കുന്നതാണ് .
നിരീക്ഷണ സംഘത്തിന് പൂർണ്ണ പിന്തുണയും സഹകരണവും നൽകാനും ജാഗ്രത പാലിക്കാനും പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു.

Post a Comment