*സമത്വശ്രീ മിഷൻ : ഇന്ന് ഉദ്ഘാടനം*
പള്ളൂർ : നഗരപ്രദേശത്തെ പാവപ്പെട്ടവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി പള്ളൂരിലെ സബർമതി ട്രസ്റ്റ് ആരംഭിക്കുന്ന സുസ്ഥിര വികസന - ദാരിദ്ര്യ നിർമാർജന പദ്ധതിയായ സമത്വശ്രീ മിഷൻ ഉദ്ഘാടനം ഞായറാഴ്ച നടക്കും . പള്ളൂർ സ്ക്കോളേഴ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ രാവിലെ 10 - ന് മുൻ മന്ത്രി ഇ.വത്സരാജ് ഉദ്ഘാടനം ചെയ്യും . സബർ മതി ട്രസ്റ്റ് ചെയർമാൻ ഡോ . മഹേഷ് പള്ളൂർ അധ്യക്ഷത വഹിക്കും . ഗ്രാമശ്രീ ജോയിൻറ് ലയബിലിറ്റി ഗ്രൂപ്പ് , ജെൻറർ റിസോഴ്സ് സെൻറർ എന്നിവയുടെ ഉദ്ഘാടനവും ട്രസ്റ്റിന്റെ വാർഷികാഘോഷമായ ഫ്ല യർ 2021 - ൻറ ലോഗോ പ്രകാശനവും ആദരസമർപ്പണവും നടക്കും .
Post a Comment