കൂത്തുപറമ്പ് > ടി.വി.യിൽ കുക്കറിഷോ കാണുമ്പോൾ പാചകം ചെയ്യുന്ന രുചികരമായ ഭക്ഷണസാധനങ്ങളുടെ ഗന്ധം നാവിൽ വെള്ള മൂറിക്കും . ചന്ദനത്തിരി കത്തുന്ന ദൃശ്യങ്ങളോ മനോഹരമായ പൂക്കളോ ഒക്കെ മാറിമറിയുമ്പോൾ ഓരോന്നിൻ്റെയും മണവും നമുക്ക് വേർതിരിച്ചറിയാൻ പറ്റും . ആമ്പിലാട് സ്വദേശി ഇ . രാഗേഷ് ' സ്മെൽ ' ടി.വി. എന്ന പേരിൽ നിർമിച്ച ഇലക്ട്രോണിക്സ് ഉപകരണത്തിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. മമ്പറം കീഴത്തൂർ യു.പി. സ്കൂളിലെ അധ്യാപകനാണ് രാഗേഷ് .
ടി.വി. കാണുമ്പോൾ ചിത്രങ്ങളും ശബ്ദവും മാത്രമല്ല ദൃശ്യങ്ങളിലുള്ളവയുടെ ഗന്ധവും അറിയാനാവുന്നതിന് പ്രത്യേക സോഫ്റ്റ് വെയറാണ് ഉപയോഗിച്ചിരിക്കുന്നത് റിലേ അടങ്ങിയ ഒരു സർക്യൂട്ട് ബോർഡും സെൻസറുകളും മൂന്ന് വോൾട്ടിൻറ ചെറിയ മോർട്ടോറുകളും ഒരു ഫാനും ആവശ്യമായ വസ്തുക്കളുടെ ഫ്ലേവറുമുണ്ടെങ്കിൽ ഉപകരണം റെഡി . എല്ലാം ഒരു കൂളറിനകത്ത് സെറ്റ് ചെയ്യും . ടി.വി.യും കൂളറിൽ സെറ്റ്
ചെയ്ത ഉപകരണവും ഒരുമിച്ചാണ് പ്രവർത്തിക്കുക . ദൃശ്യങ്ങൾ വരുന്നതിനനുസരിച്ച് ഉപകരണത്തിൽ സെറ്റ് ചെയ്തുവെച്ചിരിക്കുന്ന ഫ്ളേവർ സ്പ്രേ ചെയ്യും . ഇതിൻറ ഗന്ധം ഫാനിൻ്റെ പ്രവർത്തനം മൂലം മുറിക്കകത്ത് നിറയും . റെക്കോഡ് ചെയ്ത പരിപാടികൾക്ക് മാത്ര മാണ് ഇപ്പോൾ ഇത് സാധ്യമാവുന്നത് . തത്സമയ സംപ്രേഷണത്തിൽ ഉപയോഗിക്കാനു ള്ള പുതിയ സോഫ്റ്റ് വെയർ വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ് രാഗേഷ് . സോഫ്റ്റ് വെയർ എൻജിനീയറായ അനുജൻ സിനോഷും രാഗേഷിന് ആവശ്യമായ സഹായങ്ങൾ നൽകി .
കാർഷികമേഖലയ്ക്ക് സഹായകമായ റിമോട്ട് അഗ്രികൾച്ചർ യൂണിറ്റ് , അതിർത്തികളിൽ ഉപയോഗിക്കാൻ കഴിയു ന്ന ഇൻഫ്രാറെഡ് ബോർഡർ സെക്യൂരിറ്റി സിസ്റ്റം എന്നിവ ഉൾപ്പെടെ നിരവധി ശ്രദ്ധേയമായ കണ്ടുപിടിത്തങ്ങൾ നേരത്തെ രാഗേഷ് നടത്തിയിട്ടു ണ്ട് . സപ്തയാണ് രാഗേഷിൻറ ഭാര്യ . ഗോവർധൻ മകനാണ് .
Post a Comment