*പരിക്കേറ്റ തെരുവുനായയ്ക്ക് അഭയംനൽകി യുവാവ്*
ന്യൂമാഹി- വാഹനമിടിച്ച് മുഖത്ത് സാരമായി പരിക്കേറ്റ് ഭക്ഷണം കഴിക്കാൻ വയ്യാതായ തെരുവ് നായയ്ക്ക് ചികിത്സ നൽകി യുവാവ് . ന്യൂമാഹി ഏടന്നൂരിലെ കുഞ്ഞിപ്പറമ്പത്ത് റിനീഷ് രാജാണ് അപകടത്തിൽപ്പെട്ട നായക്ക് തുണയായത് . ലോക്ഡൗൺ കാലത്ത് ഭക്ഷണം കിട്ടാത്ത അവസ്ഥയിൽ വീട്ടിലെത്തുന്ന തെരുവ് നായകൾക്ക് റിനീഷും വീട്ടിലുള്ളവരും സ്ഥിരമായി ഭക്ഷണം നൽകിയിരുന്നു . ഇതിന് പുറമെ നായകൾക്ക് നൽകാറുള്ള ബിസ്ക്കറ്റുകളും വാങ്ങി നൽകിയിരു ന്നു . അതിലൊരു നായ റിനീഷിനോട് പ്രത്യേക സ്നേഹം കാണിച്ചിരുന്നു . ഈ നായക്കാണ് വാ ഹനമിടിച്ച് വായയുടെ ഭാഗം ചിതറിയനിലയിലായത് . റിനീഷ് ഉടനെ ഇതിനെ കണ്ണൂരിലെ വെറ്ററിനറി ആസ്പത്രിയിൽ എത്തിച്ചു
ഡോക്ടർമാരായ ഷെറിൻ , ആസിഫ് , ഡിൽന എന്നിവരുടെ നേതൃത്വത്തിൽ ശസ്ത്രക്രിയ നടത്തി
പരിക്കേറ്റ നായയുടെ വായയുടെ ഭാഗം ശസ്ത്രക്രിയ നടത്തി വായ പൂർവസ്ഥിതിയിലാ ക്കി . തുടർന്ന് ന്യൂമാഹി പഞ്ചായത്തിലെ ഡോക്ടറുടെ പരിശോ ധനയും കുത്തിവെപ്പും റിനീഷിൻ്റെയും വീട്ടുകാരുടെയും പരി ചരണവുമായപ്പോൾ ദിവസങ്ങൾക്കകം നായയ്ക്ക് ഭക്ഷണം കഴിക്കാമെന്ന അവസ്ഥയായി . അതോടെ നായയെ സ്വതന്ത്രമായി വിട്ടയച്ചു

Post a Comment