o കിണർ ശുചീകരിച്ച് സംരക്ഷിക്കണം
Latest News


 

കിണർ ശുചീകരിച്ച് സംരക്ഷിക്കണം


 തലശ്ശേരി : സൈദാർപള്ളിക്ക് സമീപത്തെ കുഞ്ഞാലി മരക്കാർ പാർക്കും കിണറും ശുചീകരിച്ച് സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു . കിണർ ശുദ്ധീകരിച്ച് കുടിവെള്ളം ലഭ്യമാക്കുന്നതിനും ഉപയോഗയോഗ്യമാക്കുന്നതിനും നടപടികൾ സ്വീകരിക്കണമെന്നും പരിസരവാസികൾ നിരന്തരം ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും യാതൊരുവിധ നടപടികളും ഉണ്ടാവുന്നില്ലെന്ന ആരോപണങ്ങളും ശക്തമാണ് . നിലവിലുള്ള കിണറിൽ മലിന വസ്തുക്കൾ നിറഞ്ഞത് കാരണം ഇപ്പോൾ വെള്ളത്തിന് നിറം മാറ്റം സംഭവിച്ചിട്ടുണ്ട് . കിണറിൽ മോട്ടോർ ഘടിപ്പിക്കണമെന്നതും വാട്ടർ ടാങ്കും , ടാപ്പുകളും സ്ഥാപിക്കണമെന്നതും പരിസരവാസികളുടെയും പൊതു ജനങ്ങളുടെയും കാലങ്ങളായുള്ള ആവശ്യങ്ങളാ ണ് . ഉത്തരവാദപ്പെട്ട അധികൃതരുടെ സത്വര ശ്രദ്ധ അടിയന്തരമായും പതിഞ്ഞ് സൈദാർപള്ളി പരിസരത്തെ വിദ്യാർത്ഥികളുടെയും വ്യാപാരികളുടെയും പ്രദേശവാസികളുടെയും ചിരകാല ആവശ്യത്തിന് അടിയന്തര പ്രാധാന്യത്തോടെ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Post a Comment

Previous Post Next Post