ചൊക്ലി
ട്രെയിൻ തട്ടി യുവാവ് മരിച്ചു. പള്ളിക്കുനി സേട്ടുമുക്കിൽ കണ്ടോത്ത് സുമേഷ്(44) ആണ് മരിച്ചത്. മേക്കുന്ന് ടൗണിലെ ഓട്ടോ തൊഴിലാളിയാണ്.ശനിയാഴ്ച്ച ഉച്ചയോടെ മാഹി പെരിങ്ങാടി റെയിൽവെ ഗെയിറ്റിന് സമീപം വെച്ചാണ് സംഭവം. പരേതനായ കുമാരന്റെയും നളിനിയുടെയും മകനാണ്. സഹോദരങ്ങൾ: പുരുഷു (ബഹ് റൈൻ), ഷൈമ.ഷാജി (ഓട്ടോ ഡ്രൈവർ മേക്കുന്ന്).
സംസ്ക്കാരം തലശ്ശേരി ജനറൽ ആശുപത്രിയിലെ പോസ്റ്റു മോർട്ടത്തിന് ശേഷം ഞായറാഴ്ച്ച വീട്ടുവളപ്പിൽ.

Post a Comment