o മാഹി കോവിഡ്-19 റിപ്പോർട്ട്*
Latest News


 

മാഹി കോവിഡ്-19 റിപ്പോർട്ട്*


 *മാഹി കോവിഡ്-19 റിപ്പോർട്ട്*

23-01-2021, 4.00 PM



   ഇന്ന് മാഹിയിൽ 9 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്. 


 3 പോസിറ്റീവ് ഫലങ്ങൾ റാപിഡ് ആൻ്റിജൻ ടെസ്റ്റിലൂടെയും 5 ഫലങ്ങൾ ട്രൂനാറ്റ് ടെസ്റ്റിലൂടെയും   ലഭ്യമായതാണ്. ഒരു ടെസ്റ്റ് കേരളത്തിൽ നടത്തിയതാണ്.


മുൻപത്തെ പോസിറ്റീവ് കേസിന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരായ ഇടയിൽപീടിക, ചൂടിക്കോട്ട എന്നിവിടങ്ങളിലെ രണ്ട് പേർക്ക് വീതവും പന്തക്കൽ, വെസ്റ്റ് പള്ളൂർ എന്നിവിടങ്ങളിലെ ഒരാൾക്ക് വീതവും  ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


രോഗ ലക്ഷണങ്ങൾ കാരണം നടത്തിയ ടെസ്റ്റിൽ  ഇടയിൽ പീടികയിൽ രണ്ട് പേർക്ക് ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


നിരീക്ഷണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തിയ ടെസ്റ്റിൽ പന്തക്കൽ കിഴക്കേടത്ത് കോളനിയിലെ ഒരാൾക്ക്  ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


ഇന്ന് മാഹിയിൽ 414 കോവിഡ്-19  ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.


കോവിഡ് -19 പോസിറ്റീവായിരുന്ന 10 പേർ ഇന്ന് രോഗമുക്തി നേടി. 


ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം  ( 23-01-2021) - 101

Post a Comment

Previous Post Next Post