മഹിളാമന്ദിരത്തിലെ അന്തേവാസിയെ കണ്ടെത്താനായില്ല തലശ്ശേരി:
മഹിളാമന്ദിരത്തിൽ നിന്ന് ചാടിപ്പോയ അന്തേവാസിയെ ഒരാഴ്ചയായിട്ടും കണ്ടെത്താനായില്ല . സംസാരശേഷിയില്ലാത്ത നാൽപ്പതുകാരി സിസിലി 15 - നാണ് സ്ഥാപനത്തിന്റെ മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടത് . വെളുത്ത നിറം , നീല ചുരിദാർ വേഷം , മുടി ബോയ്ക്കട്ട് ചെയ്ത നിലയിലാണ് . വലതുകൈക്ക് സ്വാധീനക്കുറവും തലയിൽ ശസ്ത്രക്രിയ ചെയ്ത പാടുമുണ്ട് . മഹിളാമന്ദിരം സുപ്രണ്ടിന്റെ പരാതിയിൽ തലശ്ശേരി പോലീസ് കേസെടുത്തു .

Post a Comment