*മാഹി മുനിസിപ്പാലിറ്റിയുടെ മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട ചില സുപ്രധാന അറിയിപ്പുകൾ താഴെ കൊടുക്കുന്നു:*
2020-22 വർഷത്തേക്കുള്ള പുതിയ മാലിന്യ ശേഖരണ സംസ്കരണ കരാർ തീരുമാനമാകാത്തത് കൊണ്ടാണ് മാലിന്യം എടുക്കുന്നത് താൽക്കാലികമായി നിർത്തി വച്ചത്.
കൂടാതെ
ഈ അടുത്ത കാലത്തായി മയ്യഴി ഇതര പ്രദേശങ്ങളിലെ വീടുകളിൽ നിന്നും മറ്റു നഗര പരിധികളിലെ വ്യാപാര സ്ഥാപനങ്ങൾ, കല്യാണ വീടുകൾ നിന്ന് പോലും മാലിന്യങ്ങൾ മാഹി പ്രദേശങ്ങളിലും, വീടുകൾക്ക് മുന്നിലും കൊണ്ടിടുന്നതായി കാണപ്പെടുന്നു. ഇത് കാരണം മാലിന്യ സംസ്കരണ ചിലവിൽ ഉണ്ടായ വൻ വർധനവും താൽക്കാലികമായി നിർത്തി വെക്കാനുള്ള സാഹചര്യം ഉണ്ടാക്കി.
ആയതു കൊണ്ട് മാഹിയിലെ വീടുകളിൽ നിന്നുള്ള മാലിന്യ ശേഖരണത്തിൽ ചില നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ
തീരുമാനിച്ചിരിക്കുയാണ്.
ഫെബ്രുവരി ഒന്നാം തീയതി മുതൽ ഒരു വീട്ടിൽ നിന്ന് മൂന്നു ചാക്കുകളിൽ (പ്ലാസ്റ്റിക്, ഗ്ലാസ്, മറ്റു അജൈവ മാലിന്യങ്ങൾ ) കൂടുതൽ വണ്ടിയിൽ വാങ്ങുന്നതല്ല.
റോഡരുകിലോ പൊതു സ്ഥലത്തോ മാലിന്യം കൊണ്ട് പോയി വെയ്ക്കുന്നത് ഒരു കാരണവശാലും എടുക്കുന്നതല്ല. ഈ വിധത്തിൽ പുറത്തു നിന്നുള്ളവർ കൊണ്ട് വെയ്ക്കുന്നത് കാണുകയാണെങ്കിൽ മുനിസിപ്പാലിറ്റിയെ ഉടനെ വിവരം അറിയിക്കാൻ അഭ്യർത്ഥിക്കുന്നു. [ഫോൺ : 7510442244]
0490 233 2233
*മയ്യഴി നഗരസഭയുമായി സഹകരിക്കാൻ അപേക്ഷിക്കുന്നു.*
മയ്യഴി നഗര സഭ
21.01.2021

Post a Comment