o അജ്ഞാത മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു
Latest News


 

അജ്ഞാത മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു


 *അജ്ഞാത മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു* തലശ്ശേരി : ദിവസങ്ങൾക്ക് മുൻപ് തലായി ഹാർബറിന് സമീപവും പഴയ ബസ്സ് സ്റ്റാന്റ് ഓടത്തിൽ പള്ളി പരിസരത്തും കാണപ്പെട്ട മൃതദേഹങ്ങൾ ഉറ്റവരെത്തി തിരിച്ചറിഞ്ഞു . തലായി ഹാർബറിനടുത്ത് കടലിൽ കാണപ്പെട്ട മൃതദേഹം തിരുവനന്തപുരം സ്വദേശിയുടേയും ഓടത്തിൽ പള്ളിക്കടുത്ത് കാണപ്പെട്ടത് ഇരിട്ടി സ്വദേശിയുടേതുമാണ് . ഇരിട്ടി വിളമനയിലെ ചെല്ലിക്കുന്നേൽ ജോഷി ( 31 ) യാണ് മരണപ്പെട്ടത് . വിളമനയിലെ ചാക്കോ , അന്നമ്മ ദമ്പതികളുടെ മകനാണ് . ഭാര്യ : ജിസ ( മണത്തണ ) മക്കൾ : ജിസ്ന , ജിഷ്നോ , സഹോദരങ്ങൾ : ജിഷ , ജിൻസി . മൃതദേഹം ജനറൽ ആശുപ്രതി പോസ്റ്റ്മോർട്ടത്തിന് ശേഷം തലശേരിയിലെ പൊതുശ്മശാനത്തിൽ സംസ്ക്കരിക്കും . ഹാർബറിനടുത്ത് കാണപ്പെട്ട തിരുവനന്തപുരം സ്വദേശിയുടെ ബന്ധുക്കൾ തലശ്ശേരിയിലേക്ക് പുറപ്പെട്ടിട്ടുണ്ട് .

Post a Comment

Previous Post Next Post