മാഹി: മയ്യഴി പുഴ സംരക്ഷണ സമിതിയുടെ, അഴിയൂർ പഞ്ചായത്തിലെ സന്നദ്ധ പ്രവർത്തകരുടെയും മറ്റും ഒരു യോഗം മാഹി റെയിൽവേ സ്റ്റേഷന് സമീപത്തെ കണ്ണൻസ് ബിൽഡിംഗ് പരിസരത്ത് വെച്ച് നടന്നു .
മുൻ പഞ്ചായത്ത് ബ്ളോക്ക് മെംബർ പ്രമോദിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗം അഴിയൂർ മുൻ പഞ്ചായത്ത് പ്രസിഡണ്ട് വി.ജയൻ ഉദ്ഘാടനം ചെയ്തു. മഹിജ തോട്ടത്തിൽ സ്വാഗതവും, വിജയൻ കൈനാടത്ത്, ഷൗക്കത്ത് അലി എരോത്ത്, ഡോ. പി. ദിലീപ് കോട്ടേമ്പ്രം എന്നിവർ സമിതിയുടെ പ്രവർത്തനങ്ങളുടെ വിശദീകരണം നല്കി.
വയനാട് കുഞ്ഞോത്ത് നിന്നും ആരംഭിച്ച്
15 ഗ്രാമ പഞ്ചായത്ത് വാർഡുകളിലും മാഹിയടക്കം 2 മുനിസിപ്പാലിറ്റിയിലും കൂടി 54 കിലോമീറ്റർ ഒഴുകിയാണ് മയ്യഴിപ്പുഴ കടലിൽ എത്തിച്ചേരുന്നത്
പുഴയുടെ പല ഭാഗങ്ങളിലും മണലെടുപ്പും, മാലിന്യ നിക്ഷേപവും കാരണം പുഴയുടെ നിലനില്പിന് തന്നെ ഭീഷണിയായിരിക്കുകയാണ്
പുഴയുടെ സംരക്ഷകരായ കണ്ടൽക്കാടുകളെ സംരക്ഷിക്കുവാനും പുഴയിലെ മാലിന്യപ്രശ്നത്തിന് ജനങ്ങളിൽ ബോധവത്ക്കരണം നടത്തുവാനും
ജന കൂട്ടായ്മയിലൂടെ മയ്യഴിപ്പുഴയെ
സംരക്ഷിക്കുവാനായി മുന്നിട്ടിറങ്ങുമെന്നും സംഘാടകർ വ്യക്തമാക്കി.
സുലോചന, ശ്രീജേഷ് ,അഡ്വ.സന്തോഷ്, സുമിത്രൻ എന്നിവർ ആശംസ പ്രസംഗവും
രാഗേഷ് രാഘവ് നന്ദിയും പറഞ്ഞു




Post a Comment