o ബോധവത്ക്കരണ ക്ളാസ് നടത്തി
Latest News


 

ബോധവത്ക്കരണ ക്ളാസ് നടത്തി


 മങ്ങാട് മഹല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ NeuroNet Edu Solutionനും, ചൈൽഡ് ലൈനും സംയുക്തമായി ഉണർവ്‌ 2021 എന്ന പേരിൽ രക്ഷിതാക്കൾക്കുളള ബോധവൽക്കരണ ക്ലാസ്സ് നടത്തി.


ടി എസ് ഇബ്രാഹിം കുട്ടി മുസലിയാരുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ, അബ്ദുറഹ്മാൻ മാസ്റ്റർ സ്വാഗതം പറഞ്ഞു, മമ്മൂ ഹാജി, അബ്ദുൽ ഖാദർ എന്നിവർ ആശംസ അറിയിച്ചു.


കോവിഡ് 19 നമ്മുടെ കുട്ടികളുടെ വൈഞ്ജാനിക, വൈകാരിക മേഖലകളെ സാരമായി ബാധിക്കുന്ന ഈ കാലഘട്ടത്തിൽ രക്ഷിതാക്കൾക്കായി “കുട്ടികളെ മിടുക്കരായി വളർത്താം” എന്ന വിഷയത്തിൽ ബിജു പച്ചരിയാൻ മുഖ്യ പ്രഭാഷണം നടത്തി.


ഇംഗ്ലീഷ് ഭാഷയുടെ പ്രസക്തിയെക്കുറിച്ചും, നൂതന ആശയങ്ങളിലൂടെ ഇംഗ്ലീഷ് ഭാഷ സാധാരണക്കാർക്കുപോലും കൈകാര്യം ചെയ്യുന്നതിന് വേണ്ടി രൂപകൽപന ചെയ്ത "ഇംഗ്ലീഷ് ഗ്രാമം" എന്ന പദ്ധതിയുടെ റിപ്പോർട്ട് ന്യൂറോനെറ്റ് ഐടി മേധാവി പ്രജിത്ത് പി വി, ടി എസ് ഇബ്രാഹിം കുട്ടി മുസലിയാർക്ക് നല്കി, തുടർന്ന് ന്യൂറോനെറ്റിന്റെ ഇംഗ്ലീഷ് വിഭാഗം മേധാവി അബ്ദുള്ള ചെമ്മാണി ആശയങ്ങളിലൂടെ ഇംഗ്ലീഷ് പഠിക്കുന്ന വിധം പരിചയപെടുത്തി. താജുദ്ധീൻ നന്ദി പ്രകാശിപ്പിച്ചു.





Post a Comment

Previous Post Next Post