തലശേരി : തലായി ഹാർബറിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞില്ല . ഹാർബറിനുള്ളിൽ ബോട്ട് ആങ്കർ ചെയ്യുന്നതിന്റെ മധ്യഭാഗത്തായി ഏകദേശം 55 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷ മൃതദേഹം കഴിഞ്ഞ ദിവസം രാവിലെയാണ് വെള്ളത്തിൽ പൊങ്ങികിടക്കുന്ന നിലയിൽ കണ്ടെത്തിയത് . ഇരുനിറം , 152 സെ.മി ഉയരം , കറുപ്പിൽ കുത്തനെയും വിലങ്ങനെയുമുള്ള വെള്ള വരകളോട് കൂടിയ ഷർട്ടും ഇരുവശത്തും ചുവപ്പ് നിറത്തിൽ കുത്തനെയുള്ള മൂന്ന് വീതം വരകളോട് കൂടിയ മഞ്ഞ ബർമുടയുമാണ് വേഷം . ഇടത് കൈവിരലിൽ നീലക്കല്ല് പതിച്ച് വെള്ളി നിറത്തിലുള്ള മോതിരം ധരിച്ചിട്ടുണ്ട് . മൃതദേഹം തലശേരി ഗവ . ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് . ഇവരെ കുറിച്ച് എന്തെങ്കിലും അറിയാവുന്നവർ തലശേരി തീരദേശ പോലീസ് സ്റ്റേഷനുമായി ( ഫോൺ : 04902322100 , 9497927789 ) ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു .
മൃതദേഹം തിരിച്ചറിഞ്ഞില്ല*
MAHE NEWS
0
Post a Comment