*സംരക്ഷണ കേന്ദ്രത്തിൽ നിന്നും ആശുപത്രിയിലെത്തിച്ച പെൺകുട്ടി ഒളിച്ചോടി പൊലിസിൽ അഭയം തേടി* തലശ്ശേരി : മട്ടന്നൂർ ശിവപുരത്തെ നിർഭയ സംരക്ഷണ കേന്ദ്രത്തിൽ നിന്നും വൈദ്യപരിശോധനക്കായി തലശ്ശേരി ജനറൽ ആശുപത്രിയിലെത്തിച്ച പെൺകുട്ടി അധികൃതരുടെ കണ്ണ് വെട്ടിച്ച് ഒളിച്ചോടി പോലീസിൽ അഭയം തേടി . വിവരങ്ങൾ ചോദിച്ചറിഞ്ഞ പോലീസ് ഉദ്യോഗസ്ഥർ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തലശ്ശേരിയിലെ പിങ്ക് പോലീസ് ഉദ്യോഗസ്ഥർ മുഖേന നിർഭയ സംരക്ഷണ കേന്ദ്രജീവനക്കാരെ തിരിച്ചേൽപിച്ചു . ഇപ്പോൾ പ്രായപൂർത്തിയായി വരുന്ന പെൺകുട്ടിയെ രക്ഷിതാവിന് കൈമാറുന്ന കാര്യത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി അടുത്ത ദിവസം തീരുമാനമെടുക്കുമെന്ന റിയുന്നു . രണ്ട് വർഷം മുൻപാണ് കുട്ടി വീട്ടിൽ വച്ച് അന്യപുരുഷനാൽ പീഡിപ്പിക്കപ്പെട്ടത് . അന്ന് തന്നെ ഉപദ്രവിച്ചയാൾ ഇപ്പോൾ വീട്ടിലില്ല . ഇതേ തുടർന്നാണ് സംരക്ഷണകേന്ദ്രത്തിൽ നിന്നും മാറി സ്വന്തം വീട്ടിലെത്താൻ ആഗ്രഹിച്ചത് . ഇതിനുള്ള അവസരം കിട്ടിയപ്പോഴാണ് കഴിഞ്ഞ ദിവസം ആശുപ്രതിയിൽ നിന്നും ഒളിച്ചോടിയത് . വീട്ടിലേക്ക് നടന്നു പോവുന്നതിനിടയിൽ ഭയം തോന്നിയതോടെയാണ് നേരത്തെ തന്റെ പരാതിയിൽ കേസെടുത്ത പോലീസ് സ്റ്റേഷനിലെത്തിയത് .

Post a Comment