*മാഹിയിൽ നിന്നും ഒരു ദിവസം കൊണ്ട് പോയി വരാവുന്ന മനോഹരമായ കൊച്ചു ദ്വീപ്*
ഉഡുപ്പിയിലെ മാൽപെ ബീച്ചിലാണ് മനോഹരമായ ഈ കൊച്ചു ദ്വീപ് സ്ഥിതി ചെയ്യുന്നത്
നീല ജലാശയത്തിന് നടുവിൽ സ്വർണ്ണ നിറത്തിലുള്ള മണൽത്തരികളും ബസാൾട്ടിക്ക് ലാവ പാറകളും നിറഞ്ഞ
ഒരു പച്ചത്തുരുത്ത്
*സെൻ്റ്മേരീസ് ദ്വീപ്*
കരീബിയൻ ബീച്ചുകളോട് സാമ്യമുള്ള ഈ ദ്വീപ്
ഉഡുപ്പിയില്‍ നിന്ന് 6 കിലോമീറ്റര്‍, അകലെയായി മാല്‍പെ ബീച്ചിന് സമീപത്തായി അറബിക്കടലില്‍ ആണ് സ്ഥിതി ചെയ്യുന്നത്.
മാല്‍പെ ബീച്ചില്‍ നിന്ന് ബോട്ടുമാര്‍ഗം ഈ കൊച്ചു ദ്വീപില്‍ എത്തിച്ചേരാം
യുഗങ്ങള്‍ക്കപ്പുറത്തെ അഗ്നിപര്‍വ്വത സ്‌ഫോടനത്തിന്റെ ഫലമായി ഉരുകിയ ലാവയില്‍ രൂപപ്പെട്ട മനോഹരമായ കൃഷ്ണശിലാരൂപങ്ങളുള്ള [ ബസാൾട്ടിക്ക് ലാവാ പാറകൾ] സെന്റ് മേരീസ് ദ്വീപാണ് ഇവയില്‍ ശ്രദ്ധേയം.
ഭൂമിശാസ്ത്രത്തിൽ റിസർച്ച് നടത്തുന്നവരുടെ പ്രിയപ്പെട്ട ഇടമാണിത്. ഇന്ത്യയിലെ പ്രധാനപ്പെട്ട ജിയോ - ടൂറിസം കേന്ദ്രമായ മാല്‍പെ. ഇന്ത്യയിലെ 26 ഭൂവിജ്ഞാന സ്മാരകങ്ങളിലൊന്നാണ്സെന്റ് മേരീസ് ദ്വീപ്.
പോര്‍ച്ചുഗീസ് നാവികനായിരുന്ന വാസ്‌കോ ഡ ഗാമ കേരവൃക്ഷം നിറഞ്ഞ ദ്വീപ് കണ്ട് കേരളത്തിൻ്റെ ഭാഗമാണെന്ന് തെറ്റിദ്ധരിച്ച് സെന്റ് മേരീസ് ബീച്ചില്‍ ഇറങ്ങിയതായി പറയപ്പെടുന്നു.
500 മീറ്റര്‍ നീളത്തിലും 100 മീറ്റര്‍ വീതിയിലുമായി 30 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ ദ്വീപ് കോകനറ്റ് ആന്‍ഡ് തോണ്‍സേപര്‍ ഐലന്റ് എന്ന പേരിലും അറിയപ്പെടുന്നു.
1498 ൽ വാസ്‌കോ ഡ ഗാമ ഇവിടെ ഇറങ്ങുകയും “ഒ പാഡ്രോ ഡി സാന്ത മരിയ” എന്ന് ദ്വീപിന് പേരിടുകയും ആ പേര് പിന്നീട് സെന്റ് മേരീസ് ഐലന്റ് എന്നായി മാറി എന്നതാണ് ചരിത്രം. മാല്‍പെ ബീച്ചിന് സമീപത്തായുള്ള നാല് പ്രധാന ദ്വീപുകളിലൊന്നാണ് സെന്റ് മേരീസ് ഐലന്റ്.
ഉഡുപ്പിയില്‍ നിന്നും റോഡ് മാര്‍ഗം വളരെ എളുപ്പത്തില്‍ മാല്‍പേയില്‍ എത്തിച്ചേരാം. ഉഡുപ്പിയില്‍ നിന്ന് വെറും 6 കിലോമീറ്റര്‍ ദൂരമേയുള്ളു മാല്‍പെയിലേയ്ക്ക്. മാല്‍പെയില്‍ നിന്നും ഇവിടേക്ക് ബോട്ട് സര്‍വീസുണ്ട്.
ഉച്ചക്ക് കഴിക്കാനുള്ള ഭക്ഷണവും വെള്ളവും കയ്യില്‍ കരുതണം.300 രൂപയാണ് ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക്. ഓരോ മണിക്കൂര്‍ ഇടവേളയിലും 9 മണിമുതല്‍ ബോട്ട് സര്‍വീസുണ്ട്.
വലിയ ബോട്ട് കരക്ക് അടുക്കാത്തതിനാല്‍ കടലില്‍നിന്ന് ചെറിയ ബോട്ടില്‍ മാറികയറിയിട്ട് വേണം ദ്വീപിലെത്താന്‍. അങ്ങനെ 45 മിനിറ്റുകൊണ്ട് ആറു കിലോമീറ്റര്‍ ദൂരം പിന്നിടാം
. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഇവിടേക്കുള്ള പ്രവേശനം സമയം. അഞ്ചുമണിക്കാണ് ദ്വീപില്‍ നിന്നുള്ള അവസാന ബോട്ട്.
വിനോദ സഞ്ചാരികൾക്കായി സ്പീഡ് ബോട്ടുകളും ഇവിടെയുണ്ട്230 കിലോമീറ്ററാണ് മാഹിയിൽ നിന്ന് മാൽപെ ബീച്ചിലേക്കുള്ള ദൂരം
ട്രെയിൻ മാർഗ്ഗം ഉഡുപ്പിയിലെത്തിയാൽ ബസ്റ്റാൻഡിൽ നിന്നും മാൽപ്പെയിലേക്കുള്ള ബസ് കിട്ടും. ഹാർബറിനോട് ചേർന്ന് മാൽപെ ബീച്ചിലേക്കുള്ള റോഡിൽ കടന്ന് ഇടത്തോട്ട് തിരിഞ്ഞാൽ ദ്വീപിലേക്ക് പോവുന്ന ബോട്ടുകൾ ഉള്ള സ്ഥലത്തെത്താം
രാവിലെ ഉഡുപ്പിയിലെത്തുന്ന രീതിയിൽ മാഹിയിൽ നിന്നും പുറപ്പെട്ടാൽ സെൻ്റ് മേരീസ് ദ്വീപും മാൽപെ ബീച്ചും കണ്ട് ഒരവധിദിനം ആഘോഷിച് രാത്രിയോടെ മാഹിയിൽ തിരിച്ചെത്താം
ബസാൾട്ടിക്ക് ലാവാ പാറകൾ






















Post a Comment