മാഹി കോവിഡ്-19 റിപ്പോർട്ട്
10-01-2021, 5.00 PM
ഇന്ന് മാഹിയിൽ 4 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്.
2 പോസിറ്റീവ് ഫലങ്ങൾ റാപിഡ് ആൻ്റിജൻ ടെസ്റ്റിലൂടെയും ഒരു പോസിറ്റീവ് ഫലം ട്രൂനാററ് ടെസ്റ്റിലൂടെയും ലഭ്യമായതാണ്. ഒരു ഫലം കേരളത്തിൽ നിന്ന് ലഭിച്ചതാണ്.
മുൻപത്തെ പോസിറ്റീവ് കേസിന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരായ ചൂടിക്കോട്ട, ഈസ്റ്റ് പള്ളൂർ എന്നിവിടങ്ങളിൽ താമസക്കാരായ ഓരോ ആൾക്ക് വീതം ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗ ലക്ഷണങ്ങൾ കാരണം നടത്തിയ ടെസ്റ്റിൽ പന്തക്കലിലെ ഒരാൾക്ക് ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
അന്യ സംസ്ഥാനത്ത് നിന്ന് മടങ്ങിയെത്തിയ ഒരു പന്തക്കൽ നിവാസിക്ക് ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് മാഹിയിൽ 268 കോവിഡ്-19 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.
കോവിഡ് -19 പോസിറ്റീവായിരുന്ന 9 പേർ ഇന്ന് രോഗമുക്തി നേടി.
ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം (10-01-2021) - 88

Post a Comment