കോൺഗ്രസ്സ് മന്ത്രിസഭക്കെതിരെ അവിശ്വാസ പ്രമേയത്തിന് നീക്കം,ബിജെപി നേതാവിനെ എംഎൽഎയായി നോമിനേറ്റ് ചെയ്തു.
നിയമസഭ ഇലക്ഷന് ഏതാനും മാസങ്ങൾ മാത്രം ബാക്കി നില്ക്കെ കോൺഗ്രസ്സ് മന്ത്രിസഭയിലെ രണ്ടാമനായ നമശിവായം മന്ത്രി,പദവികൾ രാജിവെച്ചതോടെ നാരായണസാമി മന്ത്രിസഭക്കെതിരെ അവിശ്വാസ പ്രമേയത്തിന് നീക്കം.30 അംഗങ്ങളാണ് പുതുച്ചേരി നിയമസഭയിൽ .കേന്ദ്ര ഭരണ പ്രദേശമെന്ന നിലയിൽ 3 പേരെ നോമിനേറ്റ് ചെയ്യാം.ഭരണ കക്ഷിയാണ് സാധാരണ അംഗങ്ങളെ നോമിനേറ്റ് ചെയ്യുക പതിവ്.എന്നാൽ,2016 ലെ തെരഞ്ഞെടുപ്പിനു ശേഷം കേന്ദ്ര നിർദ്ദേശ പ്രകാരം മൂന്ന് ബിജെപി നേതാക്കളെ ലെഫ് ഗവർണ്ണർ നോമിനേറ്റ്ചെയ്യുകയായിരുന്നു.കഴിഞ്ഞ ദിവസം നോമിനേറ്റഡ് എംഎൽഎയായ ശങ്കർ മരണപ്പെട്ടു .തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് ബാഹൂരിലെ ബിജെപി നേതാവ് തങ്ക വിക്രമനെ, കേന്ദ്ര ആഭ്യന്തര വകുപ്പ് നോമിനേറ്റ് ചെയ്തത്.കോൺഗ്രസ്സ് അംഗങ്ങളായിരുന്ന നമശിവായവും,തീപ്പയിന്താനും,രാജിവെക്കുകയും,ധനവേലുവിനെ അംഗത്വം റദ്ദാക്കുകയും ചെയ്തതിനാൽ മൂന്ന് ഒഴിവുകളുണ്ട്..നിലവിൽ 27 അംഗ സഭയിൽ ഭരണകക്ഷിയായ കോൺഗ്രസ്സിന് 12ഉം സഖ്യ കക്ഷി ഡിഎംകെക്ക് മൂന്നും അംഗങ്ങളാണുള്ളത്.പ്രതിപക്ഷത്ത്,എൻ ആർ കോൺഗ്രസ്സിന് ഏഴും,എഐഡിഎംകെക്ക്മൂന്നും,ബിജെപിക്ക് നോമിനേറ്റ് ചെയ്ത മൂന്നും അംഗങ്ങളാണുള്ളത്.മയ്യഴിയിൽ നിന്നുള്ള സ്വതന്ത്രാംഗം കോൺഗ്രസ്സിനെ പിന്തുണക്കുമെന്ന് കരുതുന്നു. കോൺഗ്രസ്സിൽ നിന്ന് ചിലർ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുമെന്നാണ് കരുതുന്നത്

Post a Comment