ധർണ സമരം നടത്തി
മാഹി ഗവ.ഹോസ്പിറ്റൽ എംപ്ലോയീസ് അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ 12.01.21 ന് ,മാഹി ഡെപ്യൂട്ടി ഡയറക്ടരുടെ കാര്യാലയത്തിന് മുന്നിൽ ധർണ സമരം നടത്തി..
പുതുച്ചേരി ആരോഗ്യ വകുപ്പിലെ ജീവനക്കാർ നേരിടുന്ന ഒട്ടനവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു
കൊണ്ട് പുതുച്ചേരിയിൽ, സെൻട്രൽ ഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന, സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊണ്ട് മാഹിയിൽ ധർണ്ണ സമരം നടത്തിയത്.
സെക്രട്ടറി കെ. എം പവിത്രൻ്റ അദ്ധ്യക്ഷതയിൽ സി എസ് ഒ ജനറൽ സെക്രട്ടറി .കെ .ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ആശംസയർപ്പിച്ച് കൊണ്ട്
കെ.രാധാകൃഷ്ണൻ ,
എൻ .മോഹനൻ ,
പി .രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
പി.കെ.സജീന്ദ്രൻ സ്വാഗതവും, പി. ലീന 'നന്ദിയും പറഞ്ഞു.
കെ.രാജേഷ് ,കെ.എം.പ്രദീപ് ,കെ.വിനോദ് കുമാർ,എം.മുഹമ്മദ് അലി,പി .സുധ,എന്നിവർ ധർണ്ണ സമരത്തിന് നേതൃത്വം നൽകി
Post a Comment