*സ്ലാബ് പൊട്ടിത്തകർന്നു. അപകടകെണിയുമായി മമ്മി മുക്ക് ജംഗ്ഷൻ*
പെരിങ്ങാടി: മമ്മി മുക്ക് ജംഗ്ഷനിൽ റോഡിൽ കലുങ്കിൻ്റെ ഭാഗമായ് ഓവ് ചാലിന് മുകളിലിട്ട സ്ലാബാണ് തകർന്നത് .
വളവ് തിരിഞ്ഞു വരേണ്ട സ്ഥലമായതിനാൽ അപകടം ഏത് നിമിഷവും പ്രതീക്ഷിക്കാം.
ഇതിന് സമീപത്തെ സ്ലാബുകളും കാലപ്പഴക്കത്താൽ ഏത് നിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലാണ് .
അമ്പതോളം വർഷത്തെ പഴക്കമുള്ള കലുങ്കാണിത്.
കഴിഞ്ഞ മഴക്കാലത്ത് കലുങ്ക് വൃത്തിയാക്കുന്ന സമയത്ത് കലുങ്കിൽ റോഡിൻ്റെ ഭാഗത്ത് വിള്ളൽ വീണത് ശ്രദ്ധയിൽപ്പെട്ടിരുന്നു.
എത്രയും പെട്ടെന്ന് കലുങ്ക് പുതുക്കിപ്പണിയണമെന്നും ,അപകടാവസ്ഥ ഇല്ലാതാക്കണമെന്നും നാട്ടുക്കാർ ആവശ്യപ്പെട്ടു .
റോഡിലെ അപകടാവസ്ഥ കണ്ട് സ്ഥലത്തെ ഓട്ടോ ഡ്രൈവർമാരും ,
നാട്ടുക്കാരും ചേർന്ന് സ്ലാബ് തകർന്ന് വീണ സ്ഥലത്തിന് താത്ക്കാലിക സുരക്ഷാ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്.
Post a Comment