പുതുവത്സരാഘോഷം നടത്തി.
പള്ളൂർ: സബർമതി ട്രസ്റ്റിന്റെ പുതുവത്സരാഘോഷം മാഹി നഗരസഭാ മുൻ വൈസ് ചെയർമാൻ പി.പി വിനോദൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് രക്ഷാധികാരി കെ.സുരേഷ് അധ്യക്ഷനായിരുന്നു. പി.പി ആശാലത, സജിത ടീച്ചർ എന്നിവർ മുഖ്യഭാഷണം നടത്തി. ട്രസ്റ്റ് വൈസ് ചെയർമാൻ മുനവർ പന്തക്കൽ ഡോ.മഹേഷ് പള്ളൂരിനെ വിശിഷ്ട സേവനത്തിന് ആദരിച്ചു. പി.യശോദ, സവിത വി.പി, ബീന പി.ജി, പി.എൻ.കെ സതീശൻ , രജനി കെ.കെ, ലിഗിന പി.വി, മാലിനി വി.വി എന്നിവർ പുതുവത്സര സന്ദേശം നൽകി.
ട്രസ്റ്റ് വൈസ് ചെയർമാൻ ടി.ശ്രീനിവാസൻ പുതുവത്സര സമ്മാനം കൈമാറ്റത്തിന് നേതൃത്വം നൽകി. വയോജനക്ഷേമ കൗൺസിൽ കൺവീനർ കെ.കെ.വത്സൻ സ്വാഗതവും സമത്വശ്രീ മിഷൻ വാർഡുതല വികസന കൗൺസിൽ ചെയർപേഴ്സൺ കെ.കൗസല്യ നന്ദിയും പറഞ്ഞു.


Post a Comment