o തലശ്ശേരിയിൽ പൂട്ടിയിട്ട ഗോഡൗണിലെ മാലിന്യത്തിന് തീ പിടിച്ചു
Latest News


 

തലശ്ശേരിയിൽ പൂട്ടിയിട്ട ഗോഡൗണിലെ മാലിന്യത്തിന് തീ പിടിച്ചു


 *തലശ്ശേരിയിൽ ഗോഡൗണിന് തീ പിടിച്ചു* 


തലശേരി കടൽപാലത്തിന് സമീപത്തെ ഗോഡൗണിനുള്ളിൽ കൂട്ടിയിട്ട മാലിന്യത്തിനാണ് ഇന്ന്  ഉച്ചക്ക് ഒരു മണിയോടെ തീ പിടിച്ചത് . തലശേരിയിലെ അഗ്നിശമന സേന യൂനിറ്റെത്തിയാണ് തീയണച്ചത് . സമീപത്തായി നിരവധി മത്സ്യ - മാസം മാർക്കറ്റുകൾ ഉൾപ്പെടെ പ്രവർത്തിക്കുന്നുണ്ട് . അഗ്നിശമനയെത്തി തീ വേഗം അണച്ചതിനാൽ വലിയൊരു ദുരന്തം ഒഴിവാകുകയായിരുന്നു .  . ഗോഡൗണിനുള്ളിൽ പ്ലാസിറ്റ് ഉൾപ്പെടെ തള്ളുന്നതായി പരാതിയുണ്ട് . കൂടാതെ ഗോഡൗൺ പരിസരം മദ്യം , മയക്കുമരുന്നു മാഫിയകളുടെ ഇടത്താവളമാണെന്നും നാട്ടുകാർ പറയുന്നു . വർഷങ്ങളായി ഗോഡൗൺ പൂട്ടിയിട്ട നിലയിലാണ് . സ്വകാര്യ വ്യക്തിയുടേതാണ് ഗോഡൗൺ .

Post a Comment

Previous Post Next Post