o കുവ്വ നാണു ചരമദിനം ആചരിച്ചു*
Latest News


 

കുവ്വ നാണു ചരമദിനം ആചരിച്ചു*


 *കുവ്വ നാണു ചരമദിനം ആചരിച്ചു*


മാഹി മേഖലാ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മയ്യഴിയിലെ കോൺഗ്രസ്സ് നേതാവും  പള്ളൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ട്രഷററുമായിരുന്ന ശ്രീ.കുവ്വനാണുവിന്റെ 13ാം ചരമവാർഷിക ദിനവും ഗുജറാത്ത് മുൻ മുഖ്യമന്ത്രി മാധവ് സിംഗ് സോളാങ്കിയുടെ മരണത്തിൽ അനുശോചനവും  പള്ളൂർ ഇന്ദിരാഭവനിൽ വച്ച് ആചരിച്ചു.



ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് രമേശ് പറമ്പത്ത് അധ്യക്ഷ ഭാഷണം നടത്തി.ബ്ലോക്ക് ജനറൽ സെക്രട്ടറി കെ മോഹനൻ സ്വാഗതം പറഞ്ഞു.



 പന്ത്രണ്ടാം വാർഡ് ബൂത്ത് കമ്മിറ്റി പ്രസിഡന്റ് ശ്രീ രാജൻ നന്ദിയും പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ശ്യാംജിത്ത് പാറക്കൽ, മഹിളാ കോൺഗ്രസ് അധ്യക്ഷ ശ്രീമതി ആശാലത തുടങ്ങിയവർ ആശംസാ ഭാഷണം നടത്തി.


Post a Comment

Previous Post Next Post