o ഓൺലൈൻ യുവജനോൽസവം : എസ് ശിവാനിക്ക് മികച്ച നേട്ടം
Latest News


 

ഓൺലൈൻ യുവജനോൽസവം : എസ് ശിവാനിക്ക് മികച്ച നേട്ടം

ഓൺലൈൻ യുവജനോൽസവം : എസ് ശിവാനിക്ക് മികച്ച നേട്ടം മാഹി : നാടകപ്രവർത്തകരുടെ അന്താരാഷ്ട്ര കൂട്ടായ്മയായ ലോകനാടക വാർത്തകൾ സംഘടിപ്പിച്ച ഓൺ ലൈൻ യുവജനോത്സവത്തിൽ മയ്യഴിക്ക് അഭിമാനമായി എൽ . പി വിഭാഗം കവിതാപാരായണത്തിൽ ഒന്നാംസ്ഥാനവും , മാപ്പിളപ്പാട്ടിൽ രണ്ടാംസ്ഥാനവും , നാടൻപാട്ട് മ ത്സരത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി ഗവൺമെന്റ് എൽ പി സ്കൂൾ പള്ളൂർ നോർത്തിലെ നാലാം ക്ലാസ് വിദ്യാർഥിനി ശിവാനി . എസ് . ഏഷ്യയിലെ ഏറ്റവും വ ലിയ കലാമാമാങ്കമായ കേരള സ്കൂൾ കലോത്സവം കോവിഡ് മഹാമാരി കാരണം ഇല്ലാതായപ്പോഴാണ് ബഹറിൻ കേരളാസമാജത്തിന്റെയും റിഥം ഹൗസ് പെർഫോമിംഗ് സ്റ്റുഡിയോയും സഹകരണത്തോടെ അന്താരാഷ്ട്ര നാടക പ്രവർത്തകരുടെ കൂട്ടായ്മയായ ലോകനാടക വാർത്തകൾ സ്കൂൾ കുട്ടികൾക്കായി ഓൺലൈൻ യുവജനോത്സവം സംഘടിപ്പിച്ചത് . ഒക്ടോബർ 18 ന് ഇന്ത്യൻ ചലച്ചിത്ര ശ ബ്ദമിശ്രണത്തിലെ വിസ്മയം റസൂൽ പൂക്കുട്ടി ഉദ്ഘാട നം ചെയ്ത ഈ യുവജനോത്സവത്തിൽ മാഹി ഉൾ പ്പെടെ കേരളത്തിൽ 15 സോണുകളിലും ജിസിസി രാജ്യ ങ്ങളിൽ 6 സോണുകളിലും മറ്റു രാജ്യങ്ങളിലെ കുട്ടികൾ ക്കായി ഒരു സോണിലും ആയി 22 സോണുകളിൽ ആ യി നടന്ന ആദ്യഘട്ട മത്സരത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വരാണ് ഡിസംബർ 26 മുതൽ ജനുവരി 18 വരെ ന ടന്ന ഗ്രാൻഡ് ഫിനാലെ മത്സരത്തിൽ പങ്കെടുത്തത് .

Post a Comment

Previous Post Next Post