o ഉത്സവം ഇന്ന് സമാപിക്കും
Latest News


 

ഉത്സവം ഇന്ന് സമാപിക്കും


 പെരിങ്ങാടി മാങ്ങോട്ടുംകാവ് ഭഗവതിക്ഷേത്രോത്സവം ഇന്ന് സമാപിക്കും ന്യൂമാഹി: പെരിങ്ങാടി മാങ്ങോട്ടുംകാവ് ഭഗവതിക്ഷേത്രത്തിലെ ഉത്സവം 21 - ന് സമാപിക്കും . ബുധനാഴ്ച പൂർവികമായ ചടങ്ങുകളോടുകൂടി ദൈവത്തെ കാണൽ , ഓണിയത്ത് തറവാട്ടിൽനിന്ന് തിരുവായുധം എഴുന്നള്ളത്ത് , പൂവച്ചേരി തറവാട്ടിൽനിന്ന് അടിയറ , ചേലോട്ട് എടോളി തറവാട്ടിൽനിന്ന് തിരുവാഭരണം എഴുന്നള്ളത്ത് , ഇളനീരാട്ടം , പൂമൂടൽ , കലശംവരവ് , ഗുരുതി , ഗുളികൻതിറ എന്നിവയുണ്ടായി . നീലകണ്ഠൻ നമ്പൂതിരി കാർമികത്വം വഹിച്ചു . കോവിഡ് മാർഗനിർദേശങ്ങൾ കർശനമായി പാലിച്ചാണ് ചടങ്ങുകൾ നടത്തിയത് . 21 - ന് ഭഗവതിയുടെ തിറയാട്ടത്തോടെ ഉത്സവം സമാപിക്കും .

Post a Comment

Previous Post Next Post