*16 കാരിയെ പീഡിപ്പിച്ച കേസ് ; പ്രതിയെ കോടതിയിൽ ഹാജരാക്കി*
തലശ്ശേരി : 16 കാരിയായ വിദ്യാർത്ഥിനിയെ ' പീഡിപ്പിച്ച് നഗ്നത പകർത്തിയ കേസിൽ തെളിവെടുപ്പ് പൂർത്തിയാക്കി പ്രതിയെ കോടതിയിൽ ഹാജരാക്കി . മാഹി ചെമ്പ്രപുത്തൻ പുരക്ഷേത്രത്തിന് സമീപത്തെ പുത്തൻപുരയിൽ അമൽ രാജാണ് ( 21 ) പോക്സോ കേസിൽ പെട്ട് ജയിലിലായത് .
ന്യൂ മാഹി സി.ഐക്ക് പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്നായിരുന്നു ഇയാൾ അറസ്റ്റിലായത് . സംഭവം നടന്നത് തലശ്ശേരി പൊലിസ് പരിധിയിലായ തിനാൽ ന്യൂമാഹി പോലീസ് കേസ് ഫയലുകൾ തലശ്ശേരി പോലീസിന് കൈമാറിയിരുന്നു . റിമാൻഡിലായ പ്രതിയെ തലശ്ശേരി പോലീസ് കസ്റ്റഡിയിൽ വാങ്ങിയാണ് തെളിവെടുത്തത് . ഐ.ടി.ഐ.വിദ്യാർത്ഥിയാണ് അമൽ രാജ് - പെൺ കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് ബൈക്കിൽ കയറ്റിക്കൊണ്ടുപോയി ആൾപാർപ്പില്ലാത്ത വീട്ടിലെത്തിച്ചു പീഡിപ്പിച്ചുവെന്നും കൈകൾ കെട്ടിയിട്ട് നഗ്നചിത്രങ്ങൾ മൊബൈലിൽ പകർത്തി വീണ്ടും വീണ്ടും ഭീഷണിപ്പെടുത്തി പീഡന ത്തിനിരയാക്കിയെന്നുമാണ് പരാതി . വിവരം ആരോടെങ്കിലും പറഞ്ഞാൽ മുഖത്ത് ആസിഡ് ഒഴിച്ച് കൊലപ്പെടുത്തുമെന്നും താക്കീത് നൽകിയിരുന്നുവത്രെ . ഉപ്രദവം സഹിക്കാതെ പെൺകുട്ടി കൈത്തണ്ട മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു.പ്രതിയിൽ നിന്നും ദൃശ്യങ്ങളടങ്ങിയ മൊബൈൽ ഫോൺ പോലീസ് തെളിവായി ശേഖരിച്ചിട്ടുണ്ട് .

Post a Comment