o വീട്ടമ്മമാരെ വഞ്ചിച്ച് ലക്ഷങ്ങൾ തട്ടിയ ഭതൃമതിക്കെതിരെ പൊലീസ് കേസെടുത്തില്ലെന്ന് പരാതി
Latest News


 

വീട്ടമ്മമാരെ വഞ്ചിച്ച് ലക്ഷങ്ങൾ തട്ടിയ ഭതൃമതിക്കെതിരെ പൊലീസ് കേസെടുത്തില്ലെന്ന് പരാതി


 വീട്ടമ്മമാരെ വഞ്ചിച്ച് ലക്ഷങ്ങൾ തട്ടിയ ഭർതൃമതിക്കെതിരെ പൊലീസ് കേസെടുത്തില്ലെന്ന് പരാതി തലശ്ശേരി : സൗഹൃദം ഉപയോഗിച്ച് പരിചയക്കാരായ വീ ട്ടമ്മമാരിൽ നിന്നും ലക്ഷങ്ങൾ തട്ടി വഞ്ചിച്ചതായുള്ള പരാതികൾ കിട്ടിയിട്ടും തലശ്ശേരി പൊലീസ് കേസെടുക്കുന്നില്ലെന്ന് ആക്ഷേപം . ഇതേ തുടർന്ന് ഇരകൾ കോടതിയെ സമീപിക്കാൻ ഒരുക്കം തുടങ്ങി . കണ്ണിച്ചിറ സ്വദേശിനിയാണ് കുറ്റാരോപിത് . ഇല്ലത്ത് താഴയിലെ രന്യ , കതിരൂരിലെ 68 കാരി ശ്രീധരി , തിരുവങ്ങാട്ടെ വസുമതി , വിമി , ഇല്ലത്താഴയിലെ ദീപ തുടങ്ങി സൗഹൃദതട്ടിപ്പിനിരയായവരുടെ നീണ്ട നിര തന്നെ പരാതിക്കാരായുണ്ട് . ജോലിയിൽ നിന്നും ലഭിച്ചവരുമാനവും കുടുംബശ്രീയിൽ നിന്നും ബാങ്കിൽ നിന്നും വായ്പ വാങ്ങിയുമാണ് ഇവരിൽ മിക്കവരും തട്ടിപ്പകാരിക്ക് പണം നൽകിയത് . അടുത്ത് പരിചയമുള്ളവരാണ് കൂടുതലും വെട്ടിൽ വീണത് . മകനെ ഉപരിപഠനത്തിന് അയക്കാൻ എന്ന പേരിൽ മുട്ടുവായ്ക്ക് ചോദിച്ചാണ് ചിലരെ വീഴ്ത്തിയത് . വിദേശത്തുള്ള ഭർത്താവ് വരുന്നതിന് മുൻപെ പണയപണ്ടം എടുക്കാനെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് മറ്റ് ചിലരെ കെണിയിൽ വീഴ്ത്തിയത് . പെട്ടെന്ന് തന്നെ തിരിച്ചു തരും എന്ന് പറഞ്ഞ് വാങ്ങിയ രണ്ടും മൂന്നും ലക്ഷങ്ങൾ വർഷങ്ങൾ കഴിഞ്ഞിട്ടും ലഭിക്കാത്തതോടെ ഇരകൾ തട്ടിപ്പ്കാരിയെ സമീപിച്ചപ്പോൾ കൈമലർത്തുകയായിരുന്നു . ഇതിൽ പിന്നീടാണ് പൊലീസിൽ പരാതി നൽകിയത് . എന്നാൽ പരാതിയിൽ കേസെടുക്കാത്ത പോലീസ് തട്ടിപ്പുകാരിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നും ആക്ഷേപമുണ്ട് .

Post a Comment

Previous Post Next Post