ന്യൂമാഹി : ലെവൽ ക്രോസ്മുക്ത കേരള ലിസ്റ്റിൽ നിന്നും പെരിങ്ങാടി പുറത്ത്
കേരളത്തിലുടനീളം മേൽപ്പാലങ്ങൾ നിർമ്മിച്ചു കൊണ്ടിരിക്കെ , കാൽനൂറ്റാണ്ടായി മേൽപ്പാലത്തിന്നായി നിരന്തരം മുറവിളി കൂട്ടുന്ന പെരിങ്ങാടിക്കാർക്ക് മേൽപ്പാലം കയറാൻ യോഗമില്ല.
മാഹിപ്പാലം ദേശീയപാതയിൽ നിന്നും ചൊക്ലി , പാനൂർ ഭാഗത്തേക്കും , മാഹിയു ടെ ഭാഗമായ പള്ളൂർ , പന്ത ക്കൽ പ്രദേശങ്ങളിലേക്കും , പുഴയോര മേഖലയായ ഒളവിലം , പള്ളിക്കുനി പ്രദേശങ്ങളിലേക്കും നിത്യന ആയിരകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന റോഡിലാണ് ലെവൽ ക്രോസുള്ളത് , മാഹി റെയിൽവേ സ്റ്റേഷന്റെ ഒരു വിളിപ്പാടകലെയാണ് ഈ ലെവൽ ക്രോസ് . ഇടതടവില്ലാതെ വാഹനങ്ങൾ കടന്നു പോകുന്ന ഇവിടെ ആംബുലൻസുകളടക്കം ഏറെ നേരം കാത്തിരിക്കണ്ടി വരുന്നു . ട്രെയിൻ പോയിക്കഴിഞ്ഞാലും ഇരുവശങ്ങളിലെ നീണ്ട വാഹനവ്യൂഹം സൃഷ്ടിക്കുന്ന ഗതാഗതക്കുരുക്ക് നിവർന്നു കിട്ടാൻ
പിന്നെയും സമയമെടുക്കും അ പ്പോഴേക്കും അടുത്ത ട്രെയിൻ വന്നുചേരും . ജോലിക്ക് പോകുന്ന നൂറുകണക്കിനാളുകളും വിദ്യാർത്ഥികളും കാലത്തും
വൈകീട്ടും , അനുഭവിക്കുന്ന ദുരിതം ഏറെയാണ് . മേൽപ്പാലത്തിന് വേണ്ടി നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപികരിക്കുകയും , കേന്ദ്ര - സംസ്ഥാന സർ
ക്കാറുകൾക്ക് പലവട്ടം നിവേദനങ്ങൾ നൽകുകയും ചെയ്തിരുന്നു . എം.പി , എം.എൽ.എ ഫണ്ടുകൾ ഇതിലേക്ക് വാഗ്ദാനം ചെയ്യപ്പെടുകയുണ്ടായി
പ്രാധാന്യം കുറഞ്ഞ റോഡുകൾക്ക് പോലും മേല്പ്പാലം അനുവദിച്ചിട്ടും പെരിങ്ങാടി അവഗണിക്കപ്പെടുകയാണുണ്ടായത്
കിഫ് ബി ധനസഹായത്തോടെ പെരിങ്ങാടിയിൽ മേല്പാലം പണിയാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു

Post a Comment