കെഎംസിസി ബൈത്തുറഹ്മ താക്കോൽ സമർപ്പിച്ചു.
മാഹി: ദുബൈ മാഹി കെഎംസിസി കമ്മിറ്റി രൂപീകരണത്തിന്റെ ഏഴാം വർഷം പൂർത്തീകരിച്ച ഏഴാമത് ബൈത്തുറഹ്മ ഭവനത്തിന്റെ താക്കോൽ ദാനം യുഎഇ കെഎംസിസി ജനറൽ സെക്രട്ടറി പികെ അൻവർ നഹ നിർവ്വഹിച്ചു.
മാഹി പന്തക്കൽ മൂലക്കടവിൽ നടന്ന ചടങ്ങ് ദുബൈ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ ഉദ്ഘാടനം ചെയ്തു. സയ്യിദ് ബഷീറലി ഷിഹാബ് തങ്ങൾ അനുഗ്രഹഭാഷണം നടത്തി. മാഹി ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് ടി ഇബ്രാഹിം കുട്ടി ചൊക്ലി അദ്ധ്യക്ഷനായിരുന്നു.
മാഹി കെഎംസിസി പ്രസിഡന്റ് നാലകത്ത് ബഷീർ മാഹി പദ്ധതി വിശദീകരണം നടത്തി.
ശറഫുദ്ധീൻ മാസ്റ്റർ, അഡ്വ പിവി സൈനുദ്ധീൻ, അഡ്വ കെഎ ലത്തീഫ്, ടിപി അബ്ബാസ് ഹാജി, ശരീഫ് പയ്യന്നൂർ, ഇകെ മുഹമ്മദലി, രഹദാദ് മൂഴിക്കര, അൻസീർ പി, ഹാറൂൺ പി, റസിയ ടീച്ചർ, ഇസ്മായിൽ ചങ്കരോത്ത്, സഫീർ ടി, അബ്ദുൽകരീം ഹാജി , കെടി ഹാഷിം ഹാജി, സാദിഖ് ചൊക്ലി, അംജദ് തയ്യിൽ, ഷഫീഖ് പന്തക്കൽ സംസാരിച്ചു.
പന്തക്കൽ ജുമാ മസ്ജിദ് ഖത്തീബ് ശറഫുദ്ധീൻ സഖാഫി പ്രാർത്ഥന നിർവഹിച്ചു.
ദുബൈ മാഹി കെഎംസിസി ജനറൽ സെക്രട്ടറി അർഷാദ് കാട്ടിൽ സ്വാഗതവും നിസാർ പന്തക്കൽ നന്ദിയും പറഞ്ഞു.
l

Post a Comment