*വിവാഹ തട്ടിപ്പുവീരൻ മാഹിയിൽ അറസ്റ്റിൽ*
മാഹി: മാഹി എസ് പി യു രാജശേഖരൻ്റെ നിർദ്ദേശ പ്രകാരം വിവാഹതട്ടിപ്പ് വീരനെയും തട്ടിപ്പിന് കൂട്ടുനിന്ന അമ്മയെയും അതിവിദഗ്ദമായി പള്ളൂർ പോലീസ് അറസ്റ്റ് ചെയ്തു,
, കോഴിക്കോട്, ഫാറൂക്ക് പുൽപറമ്പിൽ ഹൗസിലെ , ചന്ദ്രശേഖരൻ നായരുടെ മകൻ മനോജ് കുമാർ പി(39)അമ്മ ഉമാദേവി (75) എന്നിവരെയാണ് മാഹി ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്.വിവാഹ തട്ടിപ്പ് നടത്തി
കഴിഞ്ഞ മൂന്ന് വർഷത്തോളമായി പലയിടങ്ങളിൽ പേരും വിലാസവും മാറ്റി അമ്മയോടെപ്പം ഒളിവിൽ കഴിയുകയായിരുന്നു . നാലോളം വിവാഹം കഴിച്ചതായാണ് വിവരം. പന്തക്കലിൽ നിന്നും വിവാഹം കഴിച്ചതിന് ശേഷം തട്ടിപ്പിനിരയായ യുവതിയുടെ പരാതിപ്രകാരമാണ് കേസെടുത്തത്.സമാനമായ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു.
പള്ളൂർ എസ് ഐ എം സെന്തിൽ കുമാർ, ക്രൈം സ്ക്വാഡ് അഗംങ്ങളായ എ എസ് ഐ പ്രസാദ് പി വി, ശ്രീജേഷ് സി വി, രോഷിത്ത് പാറമ്മേൽ,രേഷ്മ തുടങ്ങിയവർ ചേർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു, കൊവിഡ് പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ മനോജിനെ റിമാൻഡ് ചെയ്തു.
പ്രായത്തിൻ്റെ അവശതകളുള്ളതിനാൽ ഉമാദേവിയെ മാഹി വൃദ്ധസദനിലേക്ക് മാറ്റി

Post a Comment