o കൊറോണാ വാക്സിൻ -മയ്യഴിയിൽ 3 കേന്ദ്രങ്ങൾ
Latest News


 

കൊറോണാ വാക്സിൻ -മയ്യഴിയിൽ 3 കേന്ദ്രങ്ങൾ


 കൊറോണാ വാക്സിൻ -മയ്യഴിയിൽ 3 കേന്ദ്രങ്ങൾ

പുതുച്ചേരി :ആദ്യ ഘട്ടത്തിൽ സംസ്ഥാനത്ത് 14000 പേർക്ക് കൊറോണാ വാക്സിൻ നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.മയ്യഴിയിൽ ഇതിനായി 3 കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്.ഒരു കേന്ദ്രത്തിൽ 100മുതൽ 200 വരെയാണ് വാക്സിൻ നൽകുക.ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കാണ് വാക്സിൻ നൽകുന്നത്.രണ്ടാം ഘട്ടത്തിൽ പോലീസ് ,അംഗൻവാടി ജീവനക്കാർ ,അധ്യാപകർ,ശുചീകരണ ജീവനക്കാർ ,കൊറോണാ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർ എന്നിവർക്കാണ് വാക്സിൻ നൽകുക.10 ദിവസങ്ങൾക്കുള്ളിൽ വാക്സിൻ നൽകാനാവുമെന്നും അദ്ദേഹം അറിയിച്ചു.

Post a Comment

Previous Post Next Post