അഴിയൂർ പഞ്ചായത്തിൽ മയ്യഴിപ്പുഴ സംരക്ഷണ സമിതി പഞ്ചായത്ത് തല രൂപീകരണ യോഗം, പഞ്ചായത്ത് ഹാളിൽ ഇന്ന് നടന്നു.
54 കിലോമീറ്റർ ദൈർഘ്യമുള്ള മയ്യഴിപ്പുഴയുടെ ഏകോപനത്തിലൂടെയുള്ള സംരക്ഷണ പ്രക്രിയയുടെ ഭാഗമാകാൻ അഴിയൂർ പഞ്ചായത്തിന് വലിയ സന്തോഷമുണ്ടെന്ന്, യോഗം ഉൽഘാടനം ചെയ്ത പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ പറഞ്ഞു,
വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. മയ്യഴിപ്പുഴ സംരക്ഷണ സമിതി വർക്കിങ് ചെയർമാൻ ഷൗക്കത്ത് അലി എരോത്ത് പ്രവർത്തന രൂപവും ലക്ഷ്യവും വിശദീകരിച്ചു.
മഹിജ തോട്ടത്തിൽ സ്വാഗതവും കെ.കെ മുരളീധരൻ നന്ദിയും പറഞ്ഞു.
പുഴയുടെ സംരക്ഷണ പ്രവർത്തനത്തിൽ തുടർച്ച വേണമെന്നും വാർഡ് തല സമിതികളും മൈക്രോ സമിതികളും രൂപീകരിച്ച് പ്രവർത്തനം ഊർജ്ജിതപ്പെടുത്താനും യോഗത്തിൽ ധാരണയായി.
*അഴിയൂർ പഞ്ചായത്ത് സമിതി*
രക്ഷാധികാരി: ശ്രീമതി ആയിഷ ഉമ്മർ (പഞ്ചായത്ത് പ്രസിഡന്റ്)
ചെയർമാൻ: ശ്രീ ശശിധരൻ തോട്ടത്തിൽ (പഞ്ചായത്ത് വൈസ് പ്രസിഡന്റ്)
വർക്കിങ് ചെയർമാൻ: വി.പി ജയൻ (മുൻ പഞ്ചായത്ത് പ്രസിഡന്റ്)
കൺവീനർ: കെ.കെ മുരളീധരൻ (ശാസ്ത്ര സാഹിത്യ പരിഷത്ത്)
ജോയിന്റ് കൺവീനർ:
1. കെ.പി പ്രമോദ്
2. മഹിജ തോട്ടത്തിൽ
മയ്യഴിപ്പുഴ ഒഴുകുന്ന ഏഴ് വാർഡുകളിൽ നിന്നും വാർഡ് മെമ്പർമാരടക്കമുള്ള മൂന്ന് പേരെയും, പുഴയെ സ്നേഹിക്കുന്നവരെയും ചേർത്ത് പഞ്ചായത്ത് തല സമിതി രൂപീകരിച്ചു.
അടുത്ത വാർഡ് തല യോഗങ്ങളുടെ തീയ്യതികളും തീരുമാനിച്ചു, ഒപ്പം ഫെബ്രുവരി 4ന് അഴിയൂർ ഭാഗത്തെ പുഴയെ കുറിച്ചുള്ള സ്റ്റാറ്റസ് റിപ്പോർട്ട് മയ്യഴിപ്പുഴ സംരക്ഷണ സമിതിക്ക് കൈമാറാനും തീരുമാനിച്ചു.
അഴിയൂർ സമിതി ബന്ധപ്പെടേണ്ട നമ്പറുകൾ:
9446160059
94460 32415
98461 91485
99956 10133


Post a Comment