മാഹി കോവിഡ് - 19 റിപ്പോർട്ട്
ഇന്ന് മാഹിയിൽ 6 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്.
3 പോസിറ്റീവ് ഫലങ്ങൾ റാപ്പിഡ് ആന്റിജൻ ടെസ്റ്റിലൂടെയും രണ്ട് ഫലങ്ങൾ ട്രൂനാററ് ടെസ്റ്റിലൂടെയും ലഭ്യമായതാണ്. ഒരു ടെസ്റ്റ് കേരളത്തിൽ നടത്തിയതാണ്.
മുൻപത്തെ പോസിറ്റീവ് കേസിന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരായ മഞ്ചക്കലിലെ രണ്ട് പേർക്കും, ഗ്രാമത്തിയിലെ ഒരാൾക്കും ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗ ലക്ഷണങ്ങൾ കാരണം നടത്തിയ ടെസ്റ്റിൽ പന്തക്കൽ, ചാലക്കര, ഈസ്റ്റ് പള്ളൂർ എന്നിവിടങ്ങളിൽ ഒരാൾക്ക് വീതം ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് മാഹിയിൽ 243 കോവിഡ്-19 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.
കോവിഡ് -19 പോസിറ്റീവായിരുന്ന 8 പേർ ഇന്ന് രോഗമുക്തി നേടി.
ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം ( 03-01-2021) - 78.

Post a Comment