o 04-01-2021 മുതൽ മാഹിയിൽ പുതിയ ഇളവുകള്‍*
Latest News


 

04-01-2021 മുതൽ മാഹിയിൽ പുതിയ ഇളവുകള്‍*


 *04-01-2021 മുതൽ മാഹിയിൽ പുതിയ ഇളവുകള്‍*


ലോക്ക്ഡൗണ്‍ വ്യവസ്ഥകളില്‍ ആഭ്യന്തര മന്ത്രാലയം നല്‍കിയ വിവിധ ഇളവുകളും പിന്നീട് പുതുച്ചേരി സർക്കാർ ഭരണകൂടം പുറപ്പെടുവിച്ച ഉത്തരവുകളും മുന്‍നിര്‍ത്തി 04/01/2021 മുതൽ മാഹിയിൽ ഇനി പറയുന്ന ഇളവുകള്‍ നിലവില്‍ വരും.


സി. ഇ. ഒ പുറപ്പെടുവിച്ച സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രോസിഡിയര്‍ പാലിച്ചുകൊണ്ട്‌ പത്ത് പന്ത്രണ്ട് ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക്  സംശയ ദൂരീകരണ ക്ലാസ്സും പ്രാക്ടിക്കല്‍ ക്ലാസ്സുകളും നടക്കും.


മൂന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള പതിവ് ക്ലാസുകൾ എം‌.ജി‌.ജി‌.എ കോളേജിൽ ആരംഭിക്കും. പ്രാക്ടിക്കല്‍ ക്ലാസുകൾ ഇതിനകം 28/12/2020 മുതൽ ആരംഭിച്ചു.


ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ഭാരത സര്‍ക്കാര്‍ പുറപ്പെടുവിച്ച എസ്‌.ഒ‌. പി യും പുതുച്ചേരിയിലെ എക്സൈസ് വകുപ്പ് പുറപ്പെടുവിച്ച വിവിധ നിർദ്ദേശങ്ങളും അനുസരിച്ച് ബാറുകള്‍ തുറക്കും.


വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും യാത്രാ സൗകര്യമൊരുക്കുന്നതിനായി, പി‌.ആർ‌.ടി‌.സി, എം‌.ടി‌.സി‌.എസ് ബസുകൾ നിലവിലുള്ള എല്ലാ COVID -19 പ്രോട്ടോക്കോളുകളും പാലിച്ചുകൊണ്ട്‌ രണ്ട് ബസ് വീതം സർവ്വീസ് പുനരാരംഭിക്കും.


പൊതുജനങ്ങളുടെ പ്രതികരണത്തെ അടിസ്ഥാനമാക്കി വരും ദിവസങ്ങളിൽ ബസുകളുടെ എണ്ണവും സേവനവും വർദ്ധിപ്പിക്കും.

Post a Comment

Previous Post Next Post