o മാഹി കോവിഡ്-19 റിപ്പോർട്ട്
Latest News


 

മാഹി കോവിഡ്-19 റിപ്പോർട്ട്

 



മാഹി കോവിഡ്-19 റിപ്പോർട്ട്

14-01-2021, 5.00 PM


   ഇന്ന് മാഹിയിൽ 12 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്. 


5 പോസിറ്റീവ് ഫലങ്ങൾ റാപിഡ് ആൻ്റിജൻ ടെസ്റ്റിലൂടെയും     രണ്ട് ഫലങ്ങൾ RT-PCR ടെസ്റ്റിലൂടെയും 

 ഒരു ഫലം   ട്രൂനാറ്റ് ടെസ്റ്റിലൂടെയും  ലഭ്യമായതാണ്. 4 ഫലങ്ങൾ കേരളത്തിൽ നടത്തിയ ടെസ്റ്റിലൂടെ ലഭ്യമായതുമാണ്.


മുൻപത്തെ പോസിറ്റീവ് കേസിന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരായ ചെമ്പ്ര, പള്ളൂർ, മൂലക്കടവ് എന്നിവിടങ്ങളിലെ രണ്ട് പേർക്ക് വീതവും ചാലക്കരയിലെ ഒരാൾക്കും ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


രോഗ ലക്ഷണങ്ങൾ കാരണം നടത്തിയ ടെസ്റ്റിൽ  ചെറുകല്ലായ്, ചാലക്കര, പന്തക്കൽ എന്നിവിടങ്ങളിൽ താമസിക്കുന്ന ഒരാൾക്ക് വീതം ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


നിരീക്ഷണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തിയ ടെസ്റ്റിൽ പന്തക്കലിൽ ഒരാൾക്കും മാഹി ലാ ഫാർമ റോഡിൽ  ഒരാൾക്കും ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


ഇന്ന് മാഹിയിൽ 413 കോവിഡ്-19  ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.


കോവിഡ് -19 പോസിറ്റീവായിരുന്ന 12 പേർ ഇന്ന് രോഗമുക്തി നേടി. 


ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം  ( 14-01-2021) - 76.


Post a Comment

Previous Post Next Post